ഇന്ത്യയില്‍ നിന്ന് റിന്യുവബ്ള്‍ എനര്‍ജി വാങ്ങാന്‍ സോഷ്യല്‍മീഡിയ വമ്പന്‍

ഇന്ത്യയില്‍ നിന്ന് റിന്യുവബ്ള്‍ എനര്‍ജി വാങ്ങാന്‍ സോഷ്യല്‍ മീഡിയ വമ്പനായ ഫെയ്‌സ്ബുക്ക് ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഒരു പ്രാദേശിക സ്ഥാപനത്തിന്റെ കാറ്റാടി വൈദ്യുതി പദ്ധതിയില്‍ നിന്ന് ഊര്‍ജം വാങ്ങുന്നതിനാണ് ഫെയ്‌സ്ബുക്ക് ഒരുങ്ങുന്നത്. ഇതാദ്യമായാണ് ഒരു സൗത്ത് ഏഷ്യന്‍ രാജ്യവുമായി ഫെയ്‌സ്ബുക്ക് ഇത്തരത്തിലൊരു കരാറുണ്ടാക്കുന്നത്.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലീന്‍മാക്‌സിന്റെ ഉടമസ്ഥതയില്‍ തെക്കന്‍ കര്‍ണാടകയില്‍ സ്ഥിതി ചെയ്യുന്ന 32 മെഗാവാട്ട് കാറ്റാടി പദ്ധതിയില്‍നിന്ന് റിന്യുവബ്ള്‍ എനര്‍ജി വാങ്ങി ഇന്ത്യയുടെ ഇലക്ട്രിക്കല്‍ ഗ്രിഡിലേക്ക് വിതരണം ചെയ്യുമെന്ന് ഇരുകമ്പനികളും സയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
ക്ലീന്‍മാക്‌സ് പ്രോജക്ടുകള്‍ സ്വന്തമാക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും, അതേസമയം പരിസ്ഥിതി ആട്രിബ്യൂട്ട് സര്‍ട്ടിഫിക്കറ്റുകള്‍ അല്ലെങ്കില്‍ കാര്‍ബണ്‍ ക്രെഡിറ്റുകള്‍ ഉപയോഗിച്ച് ഫെയ്‌സ്ബുക്ക് ഗ്രിഡില്‍ നിന്ന് വൈദ്യുതി വാങ്ങുമെന്ന് കമ്പനികള്‍ അറിയിച്ചു.
വൈദ്യുതി നിലയങ്ങള്‍ സ്വന്തമാക്കിയിട്ടില്ലെങ്കിലും പകരം റിന്യുവബ്ള്‍ എനര്‍ജി കമ്പനിയുമായി ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാറില്‍ ഒപ്പുവെച്ചതായി ഫെയ്‌സ്ബുക്കിന്റെ റിന്യുവബ്ള്‍ എനര്‍ജി മേധാവി ഉര്‍വി പരേഖ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
സിംഗപ്പൂരിലും സമാനമായി റിന്യുവബ്ള്‍ എനര്‍ജി ഉല്‍പ്പാദകരായ സണ്‍സീപ്പ് ഗ്രൂപ്പ്, ടെറനസ് എനര്‍ജി, സെംകോര്‍പ് ഇന്‍ഡസ്ട്രീസ് എന്നിവയുമായി ഫെയ്‌സ്ബുക്ക് ധാരണയുണ്ടാക്കിയിട്ടുണ്ട്. ഫേസ്ബുക്കിന്റെ ഉപഭോക്താക്കളില്‍ വലിയൊരു പങ്കും ഇന്ത്യയില്‍ നിന്നാണ്.


Related Articles

Next Story

Videos

Share it