Begin typing your search above and press return to search.
കൈക്കൂലി ആരോപണം; ആമസോണ്‍ പോര്‍ട്ടല്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് വ്യാപാരി സംഘടന
പ്രമുഖ ഇ കൊമേഴ്‌സ് സ്ഥപാനമായ ആമസോണിന്റെ നിയമവിഭാഗം ജീവനക്കാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ആമസോണിന്റെ ഇ കൊമേഴ്‌സ് പോര്‍ട്ടല്‍ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐറ്റി) കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയലിന് കത്തെഴുതി. ആരോപണത്തെ കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കൂടാതെ യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ ചെയര്‍മാനും അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കുമെന്ന് വ്യാപാരി സംഘടന അറിയിച്ചു.
അതേസമയം അഴിമതിയോട് യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യില്ലെന്നാണ് ആമസോണ്‍ പറയുന്നത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും കമ്പനി വ്യക്തമാക്കുന്നു. കമ്പനിയുടെ നിയമ വിഭാഗം ഉദ്യോഗസ്ഥര്‍ക്കെതിരെ കമ്പനിതല അന്വേഷണം ആരംഭിച്ചതായാണ് സൂചന.
ആമസോണുമായി കരാറിലുള്ള ഒരു അഭിഭാഷകന് ഉദ്യോഗസ്ഥര്‍ക്ക് കൈമാറാനായി കമ്പനി പണം നല്‍കിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ലീഗല്‍ ഫീസായി ആമസോണ്‍ ചെലവഴിക്കുന്ന 8500 കോടിയോളം രൂപ ഏതു വിധത്തില്‍ ചെലവഴിക്കുന്നു എന്ന് പരിശോധിക്കപ്പെടണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Next Story
Videos