Begin typing your search above and press return to search.
ഗൾഫ് വിമാന യാത്രക്കൂലി: കോടതി വിശദീകരണം തേടി
ഗള്‍ഫ് റൂട്ടിലെ വിമാനയാത്രാ നിരക്ക് വര്‍ധന നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ആവശ്യപ്പെട്ട് പ്രവാസികള്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികളുടെ വിശദീകരണം തേടി ഹൈക്കോടതി.
ഉത്സവ സീസണുകളിലടക്കം പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ വിമാനക്കൂലി കുത്തനെ കൂട്ടുന്ന പ്രവണത തടയാനും ന്യായമായ നിരക്ക് ഉറപ്പു വരുത്താനും മാര്‍നിര്‍ദേശങ്ങള്‍ കൊണ്ടു വരണമെന്നാണ് ആവശ്യം.
ഖത്തറിലുള്ള പ്രവാസകളായ കൊണ്ടോട്ടി പള്ളിപ്പറമ്പില്‍ മുഹമ്മദ് റൗഫ് ഉള്‍പ്പെടെ മൂന്നുപേര്‍ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി, ജസ്റ്റിസ് വി.ജി അരുണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് പരിഗണിക്കുന്നത്.
കേന്ദ്ര വ്യോമയാന മന്ത്രാലയം, സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍, എയര്‍ ഇന്ത്യ, എമിറേറ്റ്സ്, ഇന്‍ഡിഗോ, സൗദി എയര്‍ലൈന്‍സ്, ഖത്തര്‍ എയര്‍ലൈന്‍സ് എന്നിവരോടാണ് ഹൈക്കോടതി വിശദീകരണം തേടിയത്. അന്യായമായി നിരക്ക് വര്‍ധിപ്പിക്കുന്ന പ്രവണത നിയന്ത്രിക്കാന്‍ വ്യോമയാന വകുപ്പിന് അധികാരമില്ലെങ്കിലും അനിയന്ത്രിമായ നിരക്ക് വര്‍ധന നിരീക്ഷിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനുമാകുമെന്ന് ഹര്‍ജിയിൽ ചൂണ്ടിക്കാട്ടുന്നു.
Next Story
Videos