‘പടിയിറങ്ങും മുമ്പ് ഒന്നറിയിക്കൂ!’ ഹോട്ടലുകള്‍ പിന്‍മാറുന്നതിനു മുന്‍പ് നോട്ടീസിടണമെന്ന് സൊമാറ്റോ

ഗുരുഗ്രാമിലെ 300 റസ്റ്റോറന്റുകളാണ് സൊമാറ്റോ ഗോള്‍ഡ്, ഡൈന്‍ ഔട്ട്, മാജിക് പിന്‍, ഈസി ഡൈനര്‍ പ്രൈം തുടങ്ങിയ ഇത്തരം ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്നും പിന്‍മാറിയത്

Zomato asks hotels to serve notice before exit
-Ad-

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിക്കായി സഘ്യമേര്‍പ്പെട്ടിട്ടുള്ള ഹോട്ടലുകള്‍ പിന്‍മാറുമ്പോള്‍ നോട്ടീസ് നല്‍കേണ്ടതാണെന്നാണ് ഓഗസ്റ്റ് 15 ന് സൊമാറ്റോ തങ്ങളുടെ ഗോള്‍ഡ് റസ്‌റ്റൊറന്റുകള്‍ക്ക് നല്‍കിയ ഇ-മെയിലില്‍ പറഞ്ഞിരിക്കുന്നത്. സൊമാറ്റോ ഗോള്‍ഡില്‍ പേര് ചേര്‍ക്കപ്പെട്ടിട്ടുള്ള റസ്‌റ്റൊറന്റുകള്‍ പിന്‍വാങ്ങുന്നതിന് 45 ദിവസത്തിനു മുമ്പ് ഇത് സംബന്ധിച്ച് കര്‍ശനമായും നോട്ടീസ് നല്‍കേണ്ടതായി വരും.

ഗുരുഗ്രാം, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്നായി കോംപ്ലിമെന്ററി മീല്‍സ്, ഓണ്‍ലൈന്‍ ഓഫറുകള്‍ എന്നിവ നല്‍കുന്നതില്‍ നിന്നും നൂറുകണക്കിന് റസ്റ്റോറന്റുകളാണ് പിന്‍മാറിയത്. തുടര്‍ന്നാണ് പുതിയ നോട്ടീസ് പിരീഡിന്റെ അറിയിപ്പുമായി സൊമാറ്റോ രംഗത്തെത്തിയത്. വീണ്ടും ഗോള്‍ഡിലേക്ക് മെമ്പര്‍ ആകാന്‍ ആഗ്രഹിക്കുന്ന റസ്റ്റോറന്റുകള്‍ക്ക് ഫീസ് നല്‍കി വീണ്ടും പ്രവേശിക്കാനുള്ള സൗകര്യവുമുണ്ട്. ഒരു മില്യണ്‍ സബ്‌സക്രൈബേഴ്‌സുള്ള സൊമാറ്റോ ഗോള്‍ഡില്‍ 6500 റസ്‌റ്റോറന്റുകളാണ് നിലവില്‍ അംഗങ്ങളായിട്ടുള്ളത്.

ഗുരുഗ്രാമിലെ 300 റസ്റ്റോറന്റുകളാണ് സൊമാറ്റോ ഗോള്‍ഡ്, ഡൈന്‍ ഔട്ട്, മാജിക് പിന്‍, ഈസി ഡൈനര്‍ പ്രൈം തുടങ്ങിയ ഇത്തരം ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്നും പിന്‍മാറിയത്. ഹോട്ടല്‍ മേഖലയില്‍ വെല്ലുവിളിയായിക്കൊണ്ടിരിക്കുന്ന ഭീമന്‍ ഓഫറുകളുമായി എത്തുന്ന ഇത്തരം ആപ്പുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനാണ് ഈ പിന്‍വാങ്ങലെന്നാണ് വിലയിരുത്തല്‍.

-Ad-

Read More: മത്സരം മുറുകുന്നു; ഡെലിവറി ബോയ്‌സിന്റെ പ്രതിഫലം കൂട്ടി സ്വിഗ്ഗിയും സൊമാറ്റോയും

സ്വിഗ്ഗിയും സൊമാറ്റോയും ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഇല്ലാത്ത ഹോട്ടലുകളെ ഒഴിവാക്കിത്തുടങ്ങി

ഉപഭോക്താക്കള്‍ക്ക് ആപ്പുകള്‍ നല്‍കുന്ന കുത്തനെയുള്ള വിലക്കുറവുകള്‍ ബിസിനസുകാര്‍ക്ക് തിരിച്ചടിയാകുമെന്നു നാഷണല്‍ റസ്റ്റൊറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എന്‍ആര്‍എഐ)വിലയിരുത്തുന്നു. പ്രാദേശിക തലത്തിലും ഹോട്ടലുകളുടെ ഭാഗത്തു നിന്ന് ഇത്തരം ആപ്പുകൾക്കെതിരെ ഉള്ള സമരങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യമാണുള്ളത്.

മാന്ദ്യത്തിനു പുറമെ ഹോട്ടലുകളിലെ ദൈനംദിന ബിസനസിന് വെല്ലുവിളിയാകുന്ന സൊമാറ്റോ പോലുള്ള ആപ്പുകള്‍ക്ക് നിയ്ന്ത്മേര്‍പ്പെടുത്താന്‍ നിരവധിപേര്‍ രംഗത്തു വരുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here