Begin typing your search above and press return to search.
ജൂലൈയില്‍ ഐപിഒയ്ക്ക് ഒരുങ്ങുന്ന 10 കമ്പനികള്‍ ഇവയാണ്
2021 ന്റെ ആദ്യ പകുതിയിലെ ശക്തമായ മുന്നേറ്റത്തിനുശേഷം, ഇന്ത്യന്‍ ഐപിഒ വിപണിയില്‍ ജൂലൈയിലും തുടര്‍ന്നുള്ള മാസങ്ങളിലും ഐപിഒ തരംഗമാണ് വരുന്നതെന്ന് വിപണി റിപ്പോര്‍ട്ടുകള്‍. കോവിഡ് രണ്ടാം തരംഗത്തിന്റെ ഏറ്റവും ഉയര്‍ന്ന കാലയളവില്‍ പ്രാഥമിക വിപണിയില്‍ ഒരു ഇടിവു നേരിട്ടെങ്കിലും, 2021 ന്റെ ആദ്യ പകുതിയില്‍ 24 കമ്പനികള്‍ ഐപിഒകള്‍ വഴി 39,000 കോടി രൂപയാണ് സമാഹരിച്ചത്.
കോര്‍പ്പറേറ്റുകള്‍ 2020 ന്റെ രണ്ടാം പകുതിയില്‍ തന്നെ ഐപിഒകള്‍ വഴി 21,000 കോടി രൂപ സമാഹരിച്ചതായും കണക്കുകള്‍ വെളിവാക്കുന്നു. കോവിഡ് രണ്ടാം തരംഗം ശക്തമായെങ്കിലും ഈ വര്‍ഷം ജൂണില്‍ ദ്വിതീയ, പ്രാഥമിക വിപണികള്‍ വീണ്ടെടുപ്പു നടത്തി. ബെഞ്ച്മാര്‍ക്ക് സൂചികകളായ നിഫ്റ്റി, സെന്‍സെക്‌സ് എന്നിവ റെക്കോര്‍ഡ് ഉയരത്തിലെത്തി. ബിഎസ്ഇ സെന്‍സെക്‌സ് 10 ശതമാനത്തിലധികം അണിനിരന്നപ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 26 ശതമാനവും സ്മോള്‍കാപ്പ് സൂചിക 39 ശതമാനം നേട്ടവും രേഖപ്പെടുത്തി.
ഐപിഒകള്‍ 22 ഓളമാണ് ചാനലിലെന്നാണ് റിപ്പോര്‍ട്ടുകള്‍ ഇതില്‍ ജൂലൈയില്‍ തന്നെ സൊമാറ്റോ, ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസി, റോളക്‌സ് റിംഗ്‌സ് തുടങ്ങിയവ ഐപിഓയ്ക്ക് എത്തും. 20 കമ്പനികള്‍ ഇതിനകം തന്നെ സെബിയ്ക്ക് പേപ്പറുകള്‍ സമര്‍പ്പിക്കുകയും 40000 കോടിയിലധികം രൂപ സമാഹരിക്കുന്നതിനായി 2021 ന്റെ രണ്ടാം പകുതിയില്‍ ഐപിഒകള്‍ ആരംഭിക്കുകയും ചെയ്യുമെന്നാണ് മെര്‍ച്ചന്റ് ബാങ്കേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇവയില്‍ ജിആര്‍ ഇന്‍ഫ്ര, ക്ലീന്‍ സയന്‍സ് & ടെക്നോളജി, ഗ്ലെന്‍മാര്‍ക്ക് ലൈഫ് സയന്‍സസ്, ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, വിജയ ഡയഗ്‌നോസ്റ്റിക് സെന്റര്‍, നുവോകോ വിസ്താസ് കോര്‍പ്പറേഷന്‍, ആധാര്‍ ഹൗസിംഗ് ഫിനാന്‍സ്, ശ്രീറാം പ്രോപ്പര്‍ട്ടീസ്, സെവന്‍ ഐലന്റ്‌സ് ഷിപ്പിംഗ്, ഭൂമി ഓര്‍ഗാനിക്‌സ് എന്നിങ്ങനെ 10 കമ്പനികള്‍ ജൂലൈയില്‍ തന്നെ അണിനിരക്കും. 22,000 കോടി രൂപ യാണ് ലക്ഷ്യം.
Next Story
Videos