12 രൂപയില്‍ നിന്ന് 240 രൂപയായി മാറിയ ഓഹരി ഇതാണ്!

സ്‌റ്റോക്ക് മാര്‍ക്കറ്റ് വിദഗ്ധരുടെ അഭിപ്രായ്ത്തില്‍ പെന്നി സ്റ്റോക്കുകളില്‍ നിക്ഷേപിക്കുന്നത് വളരെ അപകടകരമാണ്. കാരണം കുറഞ്ഞ പണലഭ്യത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൊണ്ട് തന്നെ വന്‍ ചാഞ്ചാട്ടവും അഭിമുഖീകരിക്കേണ്ടി വരും. എന്നിരുന്നാലും, അതിന്റെ അടിസ്ഥാനകാര്യങ്ങള്‍ പരിശോധിച്ചാല്‍ ഷെയര്‍ഹോള്‍ഡര്‍ക്ക് വലിയ വരുമാനം നല്‍കാറുമുണ്ട്.

അത്തരമൊരു പെന്നി സ്‌റ്റോക്കാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. കോസ്മോ ഫെറൈറ്റ്സ് ഓഹരികള്‍ ആണ് 2021-ലെ മള്‍ട്ടിബാഗര്‍ പെന്നി സ്റ്റോക്കുകളില്‍ ചര്‍ച്ചയാകുന്നത്. ഈ മള്‍ട്ടിബാഗര്‍ ഓഹരി അതിന്റെ ഓഹരിയുടമകള്‍ക്ക് 2000 ശതമാനം റിട്ടേണ്‍ നല്‍കിക്കൊണ്ട് വര്‍ഷം തോറും 12 രൂപയില്‍ നിന്ന് 240 രൂപയായി ഉയര്‍ന്നത് കാണാം.
കഴിഞ്ഞ ഒരു മാസത്തിനിടെ, ഈ മള്‍ട്ടിബാഗര്‍ പെന്നി സ്റ്റോക്ക് ഓരോ ലെവലിലും 225.70 രൂപയില്‍ നിന്ന് 240 രൂപ ആയി ഉയര്‍ന്നു. ഇത് അതിന്റെ ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് ഏകദേശം 6 ശതമാനം റിട്ടേണും നല്‍കി. കഴിഞ്ഞ 6 മാസത്തിനുള്ളില്‍, പെന്നി സ്റ്റോക്ക് വില 28.30 ല്‍ നിന്ന് 240 ആയി ഉയര്‍ന്നതും കാണാം. ഈ കാലയളവില്‍ 750 ശതമാനത്തിനടുത്താണ് ഉയര്‍ന്നത്. ഒരു വര്‍ഷത്തില്‍ ഓഹരിഉടമകള്‍ക്ക് നല്‍കിയത് 2000 ശതമാനം റിട്ടേണ്‍.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it