Begin typing your search above and press return to search.
2022 ൽ മികച്ച ആദായം നൽകിയ 15 ഓഹരികൾ, 25 -77 % നേട്ടം !
2022 ഓഹരി വിപണി അനിശ്ചിതത്വം നിറഞ്ഞതും വളരെ അധികം ചാഞ്ചാട്ടവും ഉണ്ടായ വർഷമായിരുന്നു. ബിഎസ്‌ഇ സെൻസെക്‌സ് ഓഹരി സൂചിക 4.44 % ഉയർന്നു (58253 -60840), നിഫ്റ്റി 50 സൂചിക 4.32 % ഉയർന്നു (17354 -18105).
അസംസ്‌കൃത വസ്തുക്കളുടെ വില വർധനവ് മൂലം കമ്പനികളുടെ മാർജിൻ ഇടിവ് , രൂപയുടെ മൂല്യ തകർച്ച, വിദേശ രാജ്യങ്ങളിൽ പലിശ നിരക്ക് വർധിച്ചത് തുടങ്ങി പല കാരണങ്ങൾ കൊണ്ട് ഓഹരി വിപണി സമ്മർദ്ധത്തിലായി.
എങ്കിലും ചില ഓഹരികൾ ബിഎസ്ഇ സെൻസെക്സ്, നിഫ്റ്റി എന്നിവയെക്കാൾ വളരെ ഉയർന്ന ആദായം നിക്ഷേപകർക്ക് നൽകി. ധനം ഓൺ ലൈനിൽ പ്രതിദിനം നൽകി വരുന്ന പ്രമുഖ ബ്രോക്കിങ് സ്ഥാപങ്ങളുടെ ഓഹരി നിർദേശങ്ങളിൽ നിന്ന് മികച്ച ആദായം നൽകിയ 15 ഓഹരികൾ പരിചയപ്പെടുത്തുന്നു.
- ആക്സിസ് ബാങ്ക് (Axis Bank) - 40 % ആദായം. മെയ് 10 ൽ 664 രൂപ, നിലവിൽ 938 രൂപ, ലക്ഷ്യ വില 828 കടന്നു - Geojit Financial Services.
- കരൂർ വൈശ്യ ബാങ്ക് (Karur Vysya Bank) -41 % ആദായം. ഒക്ടോബർ 6 ൽ 80 രൂപ നിലവിൽ 113, ലക്ഷ്യ വില 95 കടന്നു-Emkay Global .
- ഗ്രാവിറ്റ ഇന്ത്യ (Gravita India) -38.2 % ആദായം. സെപ്റ്റംബർ 15 ൽ 319 രൂപ, നിലവിൽ 441, ലക്ഷ്യ വില 445 -Emkay Global.
- ഹഡ്കോ (Hudco) -44 % ആദായം. ഒക്ടോബർ 13 ന് 36 രൂപ ,നിലവിൽ 52, ലക്ഷ്യ വില 43 കടന്നു -HDFC Securities.
- ഫിനോലൈക്സ് ഇൻഡസ്ട്രീസ് (Finolex Industries) 39.87 % ആദായം . ഒക്ടോബർ 28 ൽ 133 രൂപ, നിലവിൽ 186, ലക്ഷ്യ വില 161 കടന്നു -IDBI ക്യാപിറ്റൽ.
- ഗുഡ് ഇയർ ഇന്ത്യ (Goodyear India) -43,.98 % ആദായം. ഡിസംബർ 19ൽ 1130 രൂപ നിലവിൽ 1627, ലക്ഷ്യ വില 1303 -HDFC Sec.
- ലെമൺ ട്രീ (Lemon Tree) -29 .84 % ആദായം ജൂലൈ 13 ൽ 66 രൂപ നിലവിൽ 85 രൂപ ലക്ഷ്യ വില 86 -Motilal Oswal
- ജെ കെ ലക്ഷ്‌മി സിമെൻറ്റ്‌സ് (JK Lakshmi Cements) 77.6 %, മെയ് 26 ൽ 461 രൂപ , നിലവിൽ 819 രൂപ, ലക്ഷ്യ വില 532 രൂപ -Geojit Financial Services
- ലാ ഒപാല (La Opala RG Ltd) - 48 % ആദായം ജൂൺ 15 ൽ 257 രൂപ , നിലവിൽ 381, ലക്ഷ്യ വില 400 -Nirmal Bang റിസർച്ച്.
- ഫെഡറൽ ബാങ്ക് (Federal Bank) -66 .26 % ആദായം മെയ് 16 ൽ 83 രൂപ, നിലവിൽ 138,ൽ;ലക്ഷ്യ വില 105 കടന്നു -Geojit Financial
- ഗോഡ്ഫ്രി ഫിലിപ്സ് (Godfrey Philips)64.83 % ആദായം. ജൂൺ 5 ൽ 1200 രൂപ , നിലവിൽ 1978, ലക്ഷ്യ വില 1498 കടന്നു (Centrum Broking )
- ഡാൽമിയ ഭാരത് (Dalmia Bharat Ltd) 31 % ആദായം,മെയ് 18 ൽ 1418 രൂപ , നിലവിൽ 1860, ലക്ഷ്യ വില 1620 കടന്നു -Geojit Financial Services.
- സി സി എൽ പ്രോഡക്ട്സ് (CCL Products)-38 % ആദായം, ജൂൺ 30 ൽ 383, നിലവിൽ 529, ലക്ഷ്യ വില 600 -Nirmal Bang Research.
- കെ ഇ ഐ ഇൻഡസ്ട്രീസ് (KEI Industries) -25 % ആദായം, ജൂലായ് 15 ൽ 1165 രൂപ, നിലവിൽ 1465, ലക്ഷ്യ വില 1340 കടന്നു - HDFC Securities
- മഹീന്ദ്ര സി ഐ ഇ ഓട്ടോമോട്ടീവ് (Mahindra CIE Automotive Ltd) -72 % ആദായം. ജൂൺ 13 ൽ 199 രൂപ, നിലവിൽ 343 രൂപ, ലക്ഷ്യ വില 236 കടന്നു -Geojit Financial Services
Next Story
Videos