അദാനി ഗ്രൂപ്പ് ഓഹരികളുടെ മൂല്യത്തില്‍ 82,000 കോടി രൂപയുടെ വര്‍ധനവ്

യു.എസ് നിക്ഷേപ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആരോപിക്കുന്ന അദാനി ഗ്രൂപ്പ് ഓഹരിവിലയിലെ കൃത്രിമത്വത്തിന് നിര്‍ണായകമായ തെളിവുകളൊന്നും കണ്ടെത്താനായില്ല എന്ന സുപ്രീംകോടതി സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പിന്റെ ഓഹരികള്‍ തിങ്കളാഴ്ച കുതിച്ചുയര്‍ന്നു. ഇന്നത്തെ സെഷനില്‍ 10 അദാനി ഓഹരികളുടെ വിപണി മൂല്യത്തിലേക്ക് ഏകദേശം 81,727കോടി രൂപ ചേര്‍ത്തു. ജനുവരിയിലെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് ശേഷമുള്ള ഏറ്റവും വലിയ വര്‍ധനവാണിത്.

മികച്ച ട്രേഡിംഗ് സെഷന്‍

ഗ്രൂപ്പിന്റെ മുന്‍നിര സ്ഥാപനമായ അദാനി എന്റര്‍പ്രൈസസ് 20 ശതമാനം ഉയര്‍ന്ന് 2,325.55 രൂപയിലെത്തി. അദാനി ഗ്രീന്‍ എനര്‍ജി 5 ശതമാനം ഉയര്‍ന്ന് 942.40 രൂപയിലെത്തി. അദാനി പോര്‍ട്ട്‌സ് 6.41 ശതമാനം ഉയര്‍ന്ന് 729.65 രൂപയിലെത്തി. അദാനി പവര്‍ 5 ശതമാനം ഉയര്‍ന്ന് 248.00 രൂപയിലെത്തി. അദാനി ടോട്ടല്‍ ഗ്യാസ് 5 ശതമാനം ഉയര്‍ന്ന് 721.35 രൂപയിലെത്തി.

അദാനി ട്രാന്‍സ്മിഷന്‍ 5 ശതമാനം ഉയര്‍ന്ന് 825.35 രൂപയിലെത്തി. അദാനി വില്‍മര്‍ 10 ശതമാനം ഉയര്‍ന്ന് 444.40 രൂപയിലെത്തി. എ.സി.സി 4.74 ശതമാനം ഉയര്‍ന്ന് 1,811 രൂപയിലെത്തി. അംബുജ സിമന്റ് 5.69 ശതമാനം ഉയര്‍ന്ന് 423.60 രൂപയിലെത്തി. എന്‍.ഡി.ടി.വി 5 ശതമാനം ഉയര്‍ന്ന് 186.45 രൂപയിലെത്തി. ലിസ്റ്റുചെയ്ത 10 സ്ഥാപനങ്ങളും മികച്ച ട്രേഡിംഗ് സെഷനാണ് സാക്ഷ്യം വഹിച്ചത്.


ഇടക്കാല റിപ്പോര്‍ട്ട് ആശ്വാസമായി

സുപ്രീംകോടതി സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പിനെതിരായ കൂടുതല്‍ അന്വേഷണങ്ങളെക്കുറിച്ചുള്ള ഭയം കുറയ്ക്കുമെന്നതിനാല്‍ ഓഹരികള്‍ ഉയരാന്‍ സഹായിക്കുന്നുവെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു.

Related Articles
Next Story
Videos
Share it