അദാനി പോര്‍ട്ട്‌സിന്റെ ലാഭത്തില്‍ ഇടിവ്
അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണിന്റെ അറ്റാദായത്തില്‍ (Net Profit) ഇടിവ്. നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 1315.54 കോടി രൂപയാണ്. മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് അറ്റാദായം 16.04 ശതമാനം ആണ് ഇടിഞ്ഞത്. 1567.01 കോടി രൂപയായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിലെ അറ്റാദായം.
കമ്പനിയുടെ മുന്ദ്ര തുറമുഖം വഴിയുള്ള ചരക്ക് നീക്കത്തില്‍ 4 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. അതേ സമയം വരുമാനം 17.53 ശതമാനം ഉയര്‍ന്ന് 4786.17 കോടി രൂപയിലെത്തി. 3507.18 കോടി രൂപയാണ് ഒക്ടോബര്‍-ഡിസംബര്‍ കാലയളവിലെ അദാനി പോര്‍ട്ട്‌സിന്റെ ചെലവ്. ഈ സാമ്പത്തിക വര്‍ഷം ആദ്യ ഒമ്പത് മാസക്കാലയളവില്‍ 25 കോടി ടണ്‍ ചരക്കാണ് അദാനി പോര്‍ട്ട്‌സ് കൈകാര്യം ചെയ്തത്.
വായ്പകള്‍ തിരിച്ചടയ്ക്കും
2023-24 സാമ്പത്തിക വര്‍ഷം വരുമാനം (EBITDA) 14,500-15,000 കോടി രൂപയുടെ വരുമാനം ആണ് അദാനി പോര്‍ട്ട്‌സ് പ്രതീക്ഷിക്കുന്നത്. വരുമാനത്തില്‍ നിന്ന് 5000 കോടി രൂപ വായ്പകള്‍ അടയ്ക്കുന്നതിനായി നീക്കിവെയ്ക്കും.
ഇന്ന് അദാനി പോര്‍ട്ട്‌സ് ഓഹരികള്‍ ലാഭത്തിലാണ്.വ്യാപാരം. ഒരുവേള 598.45 രൂപ വരെ ഉയര്‍ന്ന് ഓഹരികള്‍ നിലവില്‍ 552.70 രൂപയിലാണ് (3.00 PM) വ്യാപാരം. ഭൂരിഭാഗം അദാനി കമ്പനികളുടെയും ഓഹരികള്‍ ഇന്ന് നേട്ടത്തിലാണ്. അദാനിഗ്രീന്‍, അദാനി പവര്‍, അദാനി ടോട്ടല്‍ ഗ്യാസ് എന്നിവയുടെ ഓഹരികളാണ് നഷ്ടത്തില്‍.