Begin typing your search above and press return to search.
ഇലോണ്‍ മസ്‌കിന്റെ ട്വീറ്റ്; തിളക്കം മങ്ങി ബിറ്റ്‌കോയിന്‍, 45000 ഡോളറിനും താഴേക്ക്
ടെസ്‌ല കാര്‍ കമ്പനിയും ഇലോണ്‍ മസ്‌കും ചേര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസം മാത്രം കൊണ്ട് ബിറ്റ്‌കോയിന്റെ വില ഇടിച്ചത് 45000 ഡോളറിലേക്ക്. മസ്‌കിന്റെ പ്രഖ്യാപനങ്ങളുമായി എന്നും ഉയര്‍ച്ച താഴ്ചകള്‍ നേരിടുന്ന ഈ ക്രിപ്‌റ്റോകറന്‍സി കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ഒന്നും രണ്ടുമല്ല പതിനായിരത്തോളം ഡോളറാണ് താഴേക്ക് പോയത്. ടെസ്ലയുടെ വാഹനങ്ങള്‍ വാങ്ങാന്‍ ഇനി ക്രിപ്‌റ്റോകറന്‍സി വാങ്ങില്ലെന്ന മസ്‌കിന്റെ ട്വീറ്റാണ് ക്രിപ്‌റ്റോ വിപണിയെ തലകീഴായി മറിച്ചത്.
ക്രിപ്‌റ്റോകറന്‍സികള്‍ പുനസ്ഥാപിത ഊര്‍ജത്തിന് എതിരാണെന്നും വന്‍തോതില്‍ ഇവ ഉല്‍പ്പാദിപ്പിക്കുന്നതിനാല്‍ കല്‍ക്കരി ഉള്‍പ്പെടെയുള്ള ധാതുക്കള്‍ ഖനനം ചെയ്യപ്പെടുന്നുണ്ടെന്നുമെല്ലാമായിരുന്നു മസ്‌ക് വിശദമാക്കിയത്. ബിറ്റ്‌കോയിന്‍ വില്‍പ്പനയും ടെസ്ല ഇന്‍ക് നിര്‍ത്തി വച്ചു. തൊട്ടു പിന്നാലെ 55000ത്തില്‍ നിന്നും മെല്ലെ ബിറ്റ്‌കോയിന്റെ മൂല്യവും താഴേക്ക് ഇറങ്ങാന്‍ തുടങ്ങി. 44,785.30 യുഎസ് ഡോളറാണ് ഇന്ന് (മെയ് 17) ഒരു ബിറ്റ്‌കോയിന്റെ മൂല്യം.
റെക്കോര്‍ഡ് കുതിപ്പില്‍ എത്തിയ മാര്‍ച്ചിലെ 59000 ഡോളര്‍ എന്ന മൂല്യം കാറ്റില്‍ പറത്തിയാണ് ബിറ്റ്‌കോയിന്‍ താഴേക്ക് പതിച്ചിട്ടുള്ളത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ആയിരുന്നു റെക്കോര്‍ഡ് കുതിപ്പിന് വഴിവച്ച ഇലോണ്‍ മസ്‌കിന്റെ ആ നീക്കം ഉണ്ടായത്. ബിറ്റ്കോയിനില്‍ 150 കോടി ഡോളര്‍ നിക്ഷേപിച്ചുകൊണ്ടായിരുന്നു അത്. അന്ന് ബിറ്റ്കോയിന്‍ മൂല്യം കുതിച്ചുയര്‍ന്ന് അമ്പതിനായിരം ഡോളറിന് മുകളില്‍ എത്തിയിരുന്നു. പിന്നീട് ബിറ്റ്കോയിന്‍ വീണ്ടും കുതിച്ചുയര്‍ന്നു. ഫെബ്രുവരിയില്‍ അറുപത്തിനാലായിരം ഡോളറിന് മുകളില്‍ മൂല്യം എത്തുകയും ചെയ്തു.
ഡോഷ്‌കോയിന്‍
ടെസ്ലയുടെ തീരുമാനവും മസ്‌കിന്റെ വിശദീകരണവും വളം വച്ചത് മറ്റൊരു ക്രിപ്‌റ്റോ കറന്‍സിക്കാണ്. ഡോഷ്‌കോയിന്‍ എന്ന ക്രിപ്റ്റോ ആണ് അത്. മസ്‌ക് തന്റെ ട്വീറ്റില്‍ മസ്‌ക് ഡോഷ്‌കോയിന്റെ പേര് പരാമര്‍ശിച്ചിരുന്നു എന്നതാണ് ഇതിനു പിന്നിലെന്നും ചില നിരീക്ഷകര്‍ പറയുന്നു.
Next Story
Videos