Begin typing your search above and press return to search.
ഒറ്റ മാസം കമ്പനികള്‍ ഐപിഒയിലൂടെ സമാഹരിച്ചത് 36720 കോടി രൂപ
ഒമ്പത് കമ്പനികള്‍ പ്രാഥമിക ഓഹരി വില്‍പ്പന(ഐപിഒ)യിലൂടെ കഴിഞ്ഞ മാസം മാത്രം നേടിയത് 36720 കോടി രൂപ! കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഒരു മാസം കൊണ്ട് നേടുന്ന ഏറ്റവും ഉയര്‍ന്ന ഫണ്ടിംഗാണിത്.
2017 നവംബറിലെ ഐപിഒ ബൂം നടന്നപ്പോള്‍ 18824 കോടി രൂപ നേടിയതാണ് ഇതിനു മുമ്പത്തെ ഏറ്റവും വലിയ ഫണ്ട് സമാഹരണം. ഈ വര്‍ഷം ഓഗസ്റ്റില്‍ 18242 കോടി രൂപ ഐപിഒയിലൂടെ കമ്പനികള്‍ സമാഹരിച്ചിരുന്നു. കഴിഞ്ഞ മാസം 18300 കോടി രൂപയുടെ പേടിഎം ഐപിഒ ആണ് ഉയര്‍ന്ന തുകയിലെത്താന്‍ സഹായകമായത്. ആകെ നേടിയ തുകയുടെ പകുതിയും പേടിഎം നേടിയതാണ്.
പുതിയകാല ബിസിനസിനോടുള്ള താല്‍പ്പര്യവും ലിസ്റ്റിംഗ് ദിവസത്തെ നേട്ടങ്ങളും പുതിയ റീറ്റെയ്ല്‍ നിക്ഷേപകരെ ഐപിഒയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. ഈ കലണ്ടര്‍ വര്‍ഷം ഇതു വരെ ഒരു ലക്ഷം കോടി രൂപയിലേറെ കമ്പനികള്‍ സമാഹരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഡിസംബര്‍ ആദ്യ വാരം മൂന്ന് കമ്പനികള്‍ കൂടി ഐപിഒയ്ക്ക് തയാറെടുക്കുന്നുണ്ട്. ആനന്ദ് രതി വെല്‍ത്ത്, റ്റെഗ ഇന്‍ഡസ്ട്രീസ്, സ്റ്റാല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവ 8500 കോടി രൂപ വിപണിയില്‍ നിന്ന് സമാഹരിക്കുകയാണ് ലക്ഷ്യമിടുന്നത്. കൂടാതെ 35 കമ്പനികള്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് ഐപിഒയ്ക്കായി അപേക്ഷ നല്‍കിയിട്ടുണ്ട്. 37 കമ്പനികള്‍ സെബിയുടെ അംഗീകാരം ലഭിച്ച് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കായി ഒരുങ്ങുകയുമാണ്.
Next Story
Videos