മികച്ച വില്‍പ്പന വളര്‍ച്ച: ഈ ട്രാക്ടര്‍ ഓഹരി 13% ഉയരാം

ട്രാക്ടറുകള്‍, ഓട്ടോമൊബൈല്‍ ഘടകങ്ങള്‍, റയില്‍വേ ഉപകരണങ്ങള്‍ എന്നിവയുടെ ഉത്പാദനത്തിന് വേണ്ടി 1944ല്‍ സ്ഥാപിച്ച എസ്‌കോര്‍ട്‌സ് ലിമിറ്റഡ് (Escorts Ltd) ജപ്പാനിലെ കുബോട്ട കമ്പനിയുടെ ഓഹരി പങ്കാളിത്തത്തോടെ എസ്‌കോര്‍ട്‌സ് കുബോട്ടയായി മാറി (Escorts Kubota Ltd). ലോകത്തിലെ ഏറ്റവും വലിയ ട്രാക്ടര്‍ വിപണിയാണ് ഇന്ത്യ. 2022-23ല്‍ മൊത്തം വിറ്റഴിഞ്ഞത് 10.7 ലക്ഷം ട്രാക്ടറുകളാണ് (മുന്‍ വര്‍ഷത്തേക്കാള്‍ 10.2% അധികം). ഈ സാഹചര്യത്തില്‍ എസ്‌കോര്‍ട്‌സ് കുബോട്ടയുടെ വില്‍പ്പനയും വര്‍ധിച്ചു. ഓഹരിയില്‍ ഇപ്പോള്‍ മുന്നേറ്റം ഉണ്ട്. ഓഹരിയെ സ്വധീനിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

1. 2022-23ല്‍ എസ്‌കോര്‍ട്‌സ് കുബോട്ടയുടെ ട്രാക്ടര്‍ വില്‍പ്പന 9.7% വര്‍ധിച്ചു. 1,03,290 ട്രാക്ടറുകള്‍ വിറ്റഴിച്ചു. 2021-22 ല്‍ വിറ്റത് 94,228 എണ്ണം. ഇത് രണ്ടാം തവണയാണ് വില്‍പ്പന ഒരു ലക്ഷം കടക്കുന്നത്. ആഭ്യന്തര വിപണിയില്‍ വില്‍പ്പന 9.4% വര്‍ധിച്ച് 95,266 എണ്ണമായി.
2. അഗ്രി മെഷിനറി വിഭാഗത്തില്‍ 1,200 അധികം ഡീലര്‍മാര്‍ ഉണ്ട്. ഫാം ട്രാക്ക്, പവര്‍ ട്രാക്ക് എന്നീ ബ്രാന്‍ഡുകള്‍ ഈ വിതരണ ശൃംഖലയിലൂടെയാണ് വില്‍ക്കുന്നത്.
3. 2023-24 ല്‍ വില്‍പ്പനയില്‍ മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും. റാബി വിളവെടുപ്പ് മെച്ചപ്പെടുന്നതും വിളകള്‍ക്ക് നല്ല വില ലഭിക്കുന്നതും റിസര്‍വോയറുകളിലെ ജലനിരപ്പ് ആവശ്യത്തിനുള്ളതും ട്രാക്ടറുകളുടെ വില്‍പ്പന വര്‍ധിക്കാന്‍ സഹായിക്കും.
4. റയില്‍വേ വിഭാഗത്തില്‍ കമ്പനിക്ക് 2022-23ല്‍ 1,000 കോടി രൂപയുടെ കരാര്‍ ലഭിച്ചു. റയില്‍വേ ഉപകരണങ്ങളുടെ ബിസിനസ് 2023-24ല്‍ ഇരട്ട അക്ക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
5. കേന്ദ്ര സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ പണം മുടക്കുന്നതിനാല്‍ നിര്‍മാണ ബിസിനസ് വിഭാഗത്തിന് നല്ല വളര്‍ച്ച രേഖപ്പെടുത്താന്‍ സാധിക്കും.
6. കാര്‍ഷിക ഉപകരണങ്ങളുടെ ബിസിനസില്‍ ഉത്പാദന ചെലവ് വര്‍ധിച്ചത് കൊണ്ട് മാര്‍ജിന്‍ കുറഞ്ഞിട്ടുണ്ട്. 2028ഓടെ ട്രാക്ടറുകളുടെ വാര്‍ഷിക ഉത്പാദന ശേഷി 3 ലക്ഷമായി വര്‍ധിപ്പിക്കും. അതിന് വേണ്ടിയുള്ള മൂലധന ചെലവ് കടം എടുക്കാതെ സ്വന്തം ഫണ്ട് തന്നെ ഉപയോഗപ്പെടുത്താന്‍ സാധിക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില -2,588 രൂപ
നിലവില്‍- 2,286 രൂപ
Stock Recommendation by BP Equities Research.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it