Begin typing your search above and press return to search.
ഫെഡറല്‍ ബാങ്കിന്റെ ഉപകമ്പനിയും ഐപിഒയിലേക്ക്, സെബിയുടെ അനുമതി ലഭിച്ചു
ഫെഡറല്‍ ബാങ്കിന്റെ (Federal Bank) ഉപകമ്പനിയായ ഫെഡ് ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസും (Fedbank Financial) ഓഹരി വിപണിയിലേക്ക് എത്തുന്നു. ഇതിനുമുന്നോടിയായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയില്‍ നിന്നുള്ള ഐപിഒയ്ക്കുള്ള അനുമതി ലഭിച്ചു. ഇത് കൂടാതെ, എയര്‍പോര്‍ട്ട് സര്‍വീസ് അഗ്രഗേറ്റര്‍ പ്ലാറ്റ്‌ഫോമായ ഡ്രീംഫോക്‌സ് സര്‍വീസസ്, സ്‌പെഷ്യാലിറ്റി മറൈന്‍ കെമിക്കല്‍ നിര്‍മാതാക്കളായ ആര്‍ക്കിയന്‍ കെമിക്കല്‍ ഇന്‍ഡസ്ട്രീസ് എന്നിവയുടെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കും അനുമതി നല്‍കിയിട്ടുണ്ട്. ഈ മൂന്ന് കമ്പനികളും ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഐപിഒയ്ക്കായി സെബിക്ക് മുമ്പാകെ രേഖകള്‍ സമര്‍പ്പിച്ചത്.
രേഖകള്‍ പ്രകാരം, ഫെഡ് ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 900 കോടി രൂപയുടെ പുതിയ ഓഹരികളാണ് ഐപിഒയിലൂടെ കൈമാറുക. കൂടാതെ, 1.6 കോടി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലും ഐപിഒയില്‍ ഉള്‍പ്പെടുന്നു.
ഡ്രീംഫോക്‌സ് സര്‍വീസസിന്റെ (Dreamfolks) ഐപിഒ പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയ്‌ലായിരിക്കും. ഇതിലൂടെ പ്രൊമോട്ടര്‍മാരായ മുകേഷ് യാദവ്, ദിനേശ് നാഗ്പാല്‍, ലിബറാത്ത പീറ്റര്‍ കല്ലാട്ട് എന്നിവരുടെ കൈവശമുള്ള 2.18 കോടി ഓഹരികളാണ് കൈമാറുന്നത്. ആര്‍ക്കിയന്‍ കെമിക്കല്‍ ഇന്‍ഡസ്ട്രീസിന്റെ ഐപിഒയില്‍ 1,000 കോടി രൂപ വരെയുള്ള പുതിയ ഓഹരികളുടെ വില്‍പ്പനയും പ്രമോട്ടറുടെയും നിക്ഷേപകരുടെയും 1.9 കോടി വരെ ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് ഉള്‍പ്പെടുന്നത്. മൂന്ന് കമ്പനികളുടെയും ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.
Next Story
Videos