പുതിയ നീക്കവുമായി ഗൗതം അദാനി; നിക്ഷേപിക്കുന്നത് 5.2 ബില്യണ്‍ ഡോളര്‍

തന്റെ ബിസിനസ് സാമ്രാജ്യത്തിലേക്ക് ഒരു മേഖല കൂടി ചേര്‍ക്കാന്‍ പദ്ധതിയുമായി ഗൗതം അദാനി. ഒഡീഷയില്‍ ഒരു അലൂമിനിയം റിഫൈനറി സ്ഥാപിക്കാന്‍ 5.2 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനാണ് അദാനി ഗ്രൂപ്പിലെ അദാനി എന്റപ്രൈസസസ് പദ്ധതിയിടുന്നത്.

416.53 ബില്യണ്‍ രൂപയുടെ (5.2 ബില്യണ്‍ ഡോളര്‍) നിക്ഷേപത്തിന് രായഗഡയില്‍ റിഫൈനറിയും ക്യാപ്റ്റീവ് പവര്‍ പ്ലാന്റും നിര്‍മിക്കാന്‍ അദാനി ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിക്ക് അനുമതി ലഭിച്ചുവെന്ന് ഒഡീഷ മുഖ്യമന്ത്രി നവീനിന്റെ ഓഫീസ് ബുധനാഴ്ച ട്വീറ്റ് ചെയ്തു. റിഫൈനറിക്ക് 4 ദശലക്ഷം ടണ്‍ വാര്‍ഷിക ശേഷിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ആദിത്യ ബിര്‍ള ഗ്രൂപ്പും ലണ്ടന്‍ ആസ്ഥാനമായുള്ള വേദാന്ത റിസോഴ്‌സസ് ലിമിറ്റഡും ആധിപത്യം പുലര്‍ത്തുന്ന ഈ മേഖലയില്‍ ചുവടുവെച്ച് കൊണ്ട് ഡിസംബറില്‍ മുന്ദ്ര അലുമിനിയം ലിമിറ്റഡ് എന്ന സ്ഥാപനം അദാനി സ്ഥാപിച്ചിരുന്നു. ഒരു സിമന്റ് സബ്‌സിഡിയറി സ്ഥാപിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഹോള്‍സിം ലിമിറ്റഡിന്റെ ഇന്ത്യന്‍ യൂണിറ്റുകള്‍ 10.5 ബില്യണ്‍ ഡോളറിന് സ്വന്തമാക്കിക്കൊണ്ട് അദാനി തന്റെ പുതിയ സിമന്റ് ബിസിനസ് ഒറ്റരാത്രികൊണ്ട് വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോഹ നിര്‍മാണ രംഗത്തേക്കുള്ള ചുവടുവയ്പ്പ്.Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it