കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരിക്ക് മുന്നേറ്റ സാധ്യത; ഓഹരി വാങ്ങിക്കൂട്ടാമെന്ന് ജിയോജിത്

കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണിശാലയുമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ (Cochin Shipyard) ഓഹരികളില്‍ 12 ശതമാനം വരെ മുന്നേറ്റ സാധ്യതയെന്ന് പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്. നിലവില്‍ ഓഹരി സ്വന്തമാക്കിയിട്ടുള്ളവര്‍ക്ക് എണ്ണം കൂട്ടാനുള്ള (accumulate) നിര്‍ദേശമാണ് ജിയോജിത് നല്‍കിയിരിക്കുന്നത്.

ലാഭപാതയില്‍
നടപ്പു സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ 60.95 ശതമാനം വളര്‍ച്ചയോടെ 181.53 കോടി രൂപയുടെ സംയോജിത ലാഭം കൊച്ചി കപ്പല്‍ശാല നേടിയിരുന്നു. ഇക്കാലയളവില്‍ സംയോജിത വരുമാനം 48 ശതമാനം
ഉയര്‍ന്ന്
1,100.40 കോടി രൂപയുമായിരുന്നു.
നികുതി, പലിശ തുടങ്ങിയ ബാധ്യതകള്‍ക്ക് മുമ്പുള്ള ലാഭം (EBITDA) 197 കോടി രൂപയില്‍ നിന്ന് 280 കോടി രൂപയിലേക്കും മെച്ചപ്പെട്ടു. ലാഭ മാര്‍ജിന്‍ 18 ശതമാനത്തില്‍ നിന്ന് 20 ശതമാനവുമായി.
കരുത്തുറ്റ ഓര്‍ഡറുകള്‍
കരുത്തുറ്റ ഓര്‍ഡറുകളാണ് കമ്പനിയുടെ ഓഹരികളെ ആകര്‍ഷകമാക്കുന്നത്. മൊത്തം 22,000 കോടി രൂപയുടെ ഓര്‍ഡറുകളാണ് കൊച്ചി കപ്പല്‍ ശാലയ്ക്കുള്ളത്. ഇതില്‍ ആഭ്യന്തരതലത്തിലേക്കും യൂറോപ്പിലേക്കുമുള്ള വാണിജ്യ ഓര്‍ഡറുകള്‍ കൂടാതെ പ്രതിരോധമന്ത്രാലയത്തിന്റെ ഓര്‍ഡറുകളും ഉള്‍പ്പെടുന്നു. ഇതുകൂടാതെ 13,000 കോടിയുടെ പുതിയ ഓര്‍ഡറുകള്‍ ലഭിക്കാനിരിക്കുന്നതും കമ്പനിക്ക് മികച്ച പ്രതീക്ഷ നല്‍കുന്നു.
കേന്ദ്രപ്രതിരോധമന്ത്രാലയത്തില്‍ നിന്നും തുടര്‍ പ്രവൃത്തികള്‍ക്കായി ഓര്‍ഡറുകള്‍ ലഭിക്കാനുള്ള സാധ്യതയുമുണ്ട്. നിലവിലെ ഓര്‍ഡറുകളില്‍ 1,6,685 കോടി രൂപയും പ്രതിരോധ മന്ത്രാലയത്തില്‍ നിന്നുള്ളതാണ്.
പ്രതിരോധ ഓര്‍ഡറുകളുടെ കരുത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായികുതിപ്പ് തുടര്‍ന്നിരുന്ന ഓഹരികള്‍ ഇന്ന് (ഡിസംബര്‍ 1) രണ്ട് ശതമാനത്തിലധികം ഇടിഞ്ഞ്‌ 1,170.90 രൂപയിലാണുള്ളത്. പന്ത്രണ്ട് മാസത്തേക്ക് 1,265 രൂപ ലക്ഷ്യത്തില്‍ ഓഹരികള്‍ കൂട്ടിച്ചേര്‍ക്കാനുള്ള നിര്‍ദേശമാണ് ജിയോജിത് നല്‍കുന്നത്.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it