സ്വർണ ഡിമാന്റ് വർധിക്കുന്നു, മെയ് മാസത്തിൽ ഇറക്കുമതിയിൽ വൻ വർധനവ്

2022 ലെ ആദ്യ ത്രൈ മാസത്തിൽ സ്വർണാഭരണ ഡിമാന്റ് (Gold Demand) കുറഞ്ഞ സാഹചര്യത്തിൽ സ്വർണ ഇറക്കുമതിയും കുത്തനെ താണിരുന്നു. എന്നാൽ മെയ് മാസത്തോടെ വിപണി വീണ്ടും സജീവമായതിനെ തുടർന്ന് ഇന്ത്യയുടെ സ്വർണ ഇറക്കുമതി (Gold import) 677 % വർധിച്ച് 101 ടണ്ണായി. 2021 മെയ് മാസത്തിൽ ഇറക്കുമതി ചെയ്തത് 13 ടൺ മാത്രമായിരുന്നു.

വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ പ്രകാരം 2022 ജനുവരി-മാർച്ച് കാലയളവിൽ സ്വർണാഭരണ ഡിമാന്റ് 26 % ഇടിഞ്ഞ് 94 ടണ്ണായി കുറഞ്ഞിരുന്നു.
നിലവിൽ സ്വർണത്തിന്റെ അന്താരാഷ്ട്ര വില കുത്തനെ ഇടിഞ്ഞതും സ്വർണ
ഡിമാന്റ്
വർധനവിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ വാരം ഔൺസിന് 1874 ൽ നിന്ന് 1850 ൽ താഴേക്ക് പോയി.
ഡോളർ സൂചിക ഉയർന്നതാണ് സ്വർണ വില കുറയാൻ കാരണം. കേരളത്തിൽ സ്വർണാഭരണ ഡിമാന്റ് വർധനവിനെ തുടര്ന്ന് പവന് 38200 ൽ നിന്ന് 38280-ായി വർധിച്ചിട്ടുണ്ട്.
എന്നാൽ ജൂൺ മാസം ഇന്ത്യയുടെ സ്വർണ ഇറക്കുമതി 60 ടണ്ണിലേക്ക് താഴാൻ സാധ്യത ഉണ്ട്, ആഭ്യന്തര വില വർധനവാണ് കാരണം. അവധി വ്യാപാരത്തിൽ 10 ഗ്രാമിന് 51,600 കടന്നാൽ മാത്രമേ ബുള്ളിഷ് ട്രെൻഡായി കരുതാൻ സാധിക്കു എന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് അഭിപ്രായപ്പെട്ടു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it