സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

മൂന്നുദിവസത്തെ ഇടവേളകള്‍ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,280 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ വര്‍ധിച്ച് 4,785 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഒരു പവന്‍ സ്വര്‍ണത്തിന് 38,200 രൂപ എന്ന നിലയിലായിരുന്നു ഈ ദിവസങ്ങളില്‍ വ്യാപാരം നടന്നിരുന്നത്.
മെയ് 25 ലെ വിലയായ 38320 രൂപയാണ് ഈ മാസത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഏറ്റവും ഉയര്‍ന്നവില. ഡോളറിന്റെ ദൗര്‍ബല്യമാണ് സ്വര്‍ണവിലയിലും പ്രതിഫലിച്ചത്. മെയ് 18ന് രേഖപ്പെടുത്തിയ 36880 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന സ്വര്‍ണവില.
അതേസമയം, ആഗോളവിപണിയില്‍ സ്വര്‍ണവിലയിലുണ്ടായ നേട്ടം ഈയാഴ്ച നഷ്ടപ്പെടുമെന്നാണ് സൂചന. ഇന്നു രാവിലെ 1847 ഡോളര്‍ വരെ താഴ്ന്ന സ്വര്‍ണം പിന്നീട് 1850-1852 ഡോളറിലാണ് ട്രേഡ് ചെയ്യുന്നത്.
ഈ മാസത്തെ സ്വര്‍ണവില ഇതുവരെ
മെയ് 1 - 37920 രൂപ
മെയ് 2 - 37760 രൂപ
മെയ് 3 - 37760 രൂപ
മെയ് 4 - 37600 രൂപ
മെയ് 5 - 37920 രൂപ
മെയ് 6 - 37680 രൂപ
മെയ് 7 - 37920 രൂപ
മെയ് 8 - 37920 രൂപ
മെയ് 9 - 38000 രൂപ
മെയ് 10 - 37680 രൂപ
മെയ് 11 - 37400 രൂപ
മെയ് 12 - 37760 രൂപ
മെയ് 13 - 37160 രൂപ
മെയ് 14 - 37000 രൂപ
മെയ് 15 - 37000 രൂപ
മെയ് 16 - 37000 രൂപ
മെയ് 17 - 37240 രൂപ
മെയ് 18 - 36880 രൂപ
മെയ് 19 - 37040 രൂപ
മെയ് 20 - 37360 രൂപ
മെയ് 21 - 37640 രൂപ
മെയ് 22 - 37640 രൂപ
മെയ് 23 - 37720 രൂപ
മെയ് 24 - 38200 രൂപ
മെയ് 25 - 38320 രൂപ
മെയ് 27 - 38200 രൂപ
മെയ് 30 - 38280 രൂപ



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it