സ്വര്‍ണവില വീണ്ടും വര്‍ധനവില്‍; ആഗോള ഘടകങ്ങള്‍ വിലയില്‍ പ്രതിഫലിച്ചു

കേരളത്തിലെ സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപയും ഉയര്‍ന്ന് 35440 രൂപയായി. ഗ്രാമിന് 10 രൂപയാണ് ഇന്ന് കൂടിയത്. 4,430 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ 160 രൂപയാണ് പവന് ഉയര്‍ന്നത്.

എംസിഎക്‌സില്‍, സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.2% ഉയര്‍ന്ന് 47,374 രൂപയായി, വെള്ളി വില 0.37% ഉയര്‍ന്ന് 63,462 രൂപയായി. 4 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ നിന്നും 10 ഗ്രാമിന് 45,600 രൂപ എന്ന നിലയിലേക്ക് നിരക്ക് ഉയര്‍ന്നെങ്കിലും കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന, 56,200 ല്‍ നിന്ന് 9,000 രൂപ കുറവിലാണ് ഇപ്പോള്‍ വ്യാപാരം തുടരുന്നത്.
ആഗോള സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ ഡെല്‍റ്റ വേരിയന്റ് കേസുകള്‍ വര്‍ധിക്കുന്നതും വിപണിയെ ബാദിക്കുന്ന ഘടകങ്ങളായി. ആഗോള വിപണികളില്‍ സ്വര്‍ണ നിരക്കില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,789 ഡോളറാണ് നിരക്ക്.
കേരളത്തില്‍ ഓഗസ്റ്റ് മാസം ആദ്യം പവന് 36,000 രൂപയായിരുന്നു നിരക്ക്. പിന്നീട് വില ഇടിഞ്ഞ് ഓഗസ്റ്റ് 9 മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 34,680 രൂപയിലേക്ക് കുറഞ്ഞു. പിന്നീട് നേരിയ ചാഞ്ചാട്ടത്തോടെയാണ് 35000 നിരക്കില്‍ തുടര്‍ന്നത്.


Related Articles
Next Story
Videos
Share it