സ്വര്‍ണവില രണ്ട് ദിവസം കൊണ്ട് കൂടിയത് പവന് 300 രൂപ

തുടര്‍ച്ചയായി രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില ഉയരുന്നു. ഇന്ന് പവന്റെ വില 140 രൂപ കൂടി 35,640 രൂപയിലെത്തി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4455 രൂപയുമായി. രണ്ട് ദിവസം കൊണ്ട് 300 രൂപയാണ് വര്‍ധനവുണ്ടായിരിക്കുന്നത്. നേരിയ വര്‍ധനവുണ്ടായെങ്കിലും കേരളത്തിലെ റീറ്റെയ്ല്‍ വിപണി സജീവമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നലെ പവന് 160 രൂപ വര്‍ധിച്ച് 35,520 രൂപയായിരുന്നു. ഇന്നലെ എംസിഎക്സില്‍ ഗോള്‍ഡ് ഒക്ടോബര്‍ ഫ്യൂച്ചേഴ്‌സ് 10 ഗ്രാമിന് 0.68% ഉയര്‍ന്ന് 320 രൂപയുടെ നേട്ടത്തോടെ 47,557 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചു.
ഗോള്‍ഡ് ഫ്യൂച്ചേഴ്‌സിന്റെ ഇപ്പോഴുള്ള പ്രവണത ഉപയോഗപ്പെടുത്തി നിക്ഷേപകര്‍ക്ക് അവരുടെ പണം മഞ്ഞ ലോഹത്തില്‍ നിക്ഷേപിക്കാനുള്ള മികച്ച അവസരമാണിതെന്ന് വിദഗ്ധര്‍ പറയുന്നു.
ഈ മാസം ആദ്യം പവന് 36,000 രൂപയായിരുന്നു നിരക്ക്. പിന്നീട് ഓഗസ്റ്റ് ഒന്‍പത് മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 34,680 രൂപയായിരുന്നു വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
ഓഗസ്റ്റ് 9 മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 34,680 രൂപയിലേക്ക് കുറഞ്ഞു. പിന്നീട് നേരിയ ചാഞ്ചാട്ടത്തോടെയാണ് 35000 നിരക്കില്‍ തുടര്‍ന്നത്. ഓഗസ്റ്റ് 13 മുതല്‍ 16 വരെ പവന് 35,200 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്.
ജൂലൈ ഒന്നിനാണ് കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വ്യാപാരം നടന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 35,200 രൂപയായിരുന്നു വില. ജൂലൈ 16,20 തിയതികളിലാണ് ജൂലൈയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ വ്യാപാരം നടന്നത്.


Related Articles
Next Story
Videos
Share it