അക്ഷയതൃതീയയ്ക്ക് മുന്നോടിയായി സ്വര്‍ണവിലയില്‍ കയറ്റം
തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില മുകളിലേക്ക്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയര്‍ന്നിരുന്നു. ഇന്നും 160 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് വിപണി വില 44,840 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിനു 44,680 രൂപയായിരുന്നു.
ബുധനാഴ്ച രാവിലെ 160 രൂപ ഉയര്‍ന്ന് 44,840 രൂപയിലെത്തിയ പവന്‍ വില ഉച്ചയ്ക്ക് രണ്ടരയോടെ 320 രൂപ താഴ്ന്ന് 44,520 രൂപയാകുകയായിരുന്നു.
അക്ഷയതൃതീയയ്ക്ക് മുന്നോടിയായി സംസ്ഥാനത്ത് സ്വര്‍ണവില വലിയ ചാഞ്ചാട്ടമാണ് കാഴ്ചവയ്ക്കുന്നത്. ഏപ്രില്‍ മൂന്നിന് 43,760 രൂപയായിരുന്ന പവന്‍ വില ഏപ്രില്‍ 14ന് 45,320 രൂപയിലേക്ക് ഉയര്‍ന്നിരുന്നു. ഇത് എക്കാലത്തെയും ഉയര്‍ന്ന വിലയാണ്.
Read More :അക്ഷയ തൃതീയ നാളില്‍ സ്വര്‍ണം വാങ്ങുമ്പോള്‍ പരിഗണിക്കാം ഈ മാര്‍ഗങ്ങള്‍
മാറ്റമില്ലാതെ വെള്ളിവില
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ ഉയര്‍ന്നു. ഇന്നലെയും 20 രൂപ ഉയര്‍ന്നിരുന്നു. വിപണി വില 5,605 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ ഉയര്‍ന്നു. ഇന്നലെ 20 രൂപയാണ് ഉയര്‍ന്നത്. വിപണി വില 4,665 രൂപയാണ്.
വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില. 81 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.