ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിച്ച സ്വര്‍ണവില ഇന്ന് ഉണര്‍വിലേക്ക്
കേരളത്തില്‍ സ്വര്‍ണവില മെല്ലെ ഉണര്‍വിലേക്ക്. പവന് 320 രൂപയോളം താഴേക്ക് പോയിരുന്ന ഇന്നലത്തെ സ്വര്‍ണവിലയില്‍ നിന്ന് 120 രൂപയാണ് വര്‍ധിച്ചത്. ഒരു പവന് 120 രൂപയും, ഒരു ഗ്രാമിന് 15 രൂപയുമാണ് വര്‍ധിച്ച് 36,760 രൂപയും, ഒരു ഗ്രാമിന്റെ വില 4595 രൂപയുമായി.
ഇന്നലെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 36,640 രൂപയും, ഒരു ഗ്രാമിന്റെ വില 4580 രൂപയുമായിരുന്നു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. ഇന്നലെ ഒരു പവന് 320രൂപയും ഗ്രാമിന് 40 രൂപയുമാണ് കുറഞ്ഞത്.
സെപ്തംബര്‍ 2,7 തിയ്യതികളിലും സ്വര്‍ണ വിലയില്‍ കുറവും വന്നിരുന്നെങ്കിലും ഇത്രയും കുറയുന്നത് ഇതാദ്യമായാണ്. സെപ്റ്റംബര്‍ 9 മുതല്‍ സെപ്റ്റംബര്‍ 13 വരെ കേരളത്തിലെ സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. ഒരു പവന് 37,400 ഉം ഒരു ഗ്രാമിന് 4675 രൂപ എന്നതായിരുന്നു ഈ ദിവസങ്ങളിലെ നിരക്ക്. സെപ്തംബര്‍ ഒന്നാം തിയ്യതി സ്വര്‍ണ്ണനിരക്ക് ഒരു പവന് 37,200 രൂപയും, ഒരു ഗ്രാമിന് രൂപയുമായിരുന്നു.
സെപ്തംബര്‍ 6 ന് രേഖപ്പെടുത്തിയ പവന് 37,520 രൂപയും ഗ്രാമിന് 4690 രൂപയുമായിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില. ഓഗസ്റ്റില്‍ കേരളത്തിലെ ഉയര്‍ന്ന സ്വര്‍ണ്ണവില രേഖപ്പെടുത്തിയത് ആഗസ്റ്റ് 13 മുതല്‍ 15 വരെയുള്ള ദിവസങ്ങളിലായിരുന്നു. പവന് 38,520 രൂപയും, ഗ്രാമിന് 4815 രൂപയുമായിരുന്നു നിരക്ക്. ആഗസ്റ്റ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് 23, 31 തിയ്യതികളിലായിരുന്നു. ഈ രണ്ടു ദിവസങ്ങളിലും ഒരു പവന് 37,600 രൂപയും, ഒരു ഗ്രാമിന് 4700 രൂപയുമായിരുന്നു നിരക്ക്.
ആഗോളതലത്തില്‍ 1675.22 ഡോളറിലാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്.12.53 ഡോളറിന്റെ വലിയ വര്‍ധനവാണ് ഈ ലേഖനം തയ്യാറാക്കുമ്പോള്‍ ഉള്ളത്. യുഎസിലെ പണപ്പെരുപ്പ നിരക്കും, വരാനിരിക്കുന്ന യുഎസ് ഫെഡിന്റെ പലിശനിരക്കിന്‍മേലുള്ള തീരുമാനവും ആഗോള തലത്തില്‍ സ്വര്‍ണ്ണവിലയെ സ്വാധീനിക്കും.
Read this too : സ്വര്‍ണവില ഉടനെ വര്‍ധിക്കുമോ? നിക്ഷേപകര്‍ ഇപ്പോള്‍ എന്തുചെയ്യണം, പ്രിന്‍സ് ജോര്‍ജ് പറയുന്നു