Top

നിക്ഷേപകര്‍ ഈ അവസരം എങ്ങനെ പ്രയോജനപ്പെടുത്തണം? പ്രിന്‍സ് ജോര്‍ജ് എഴുതുന്നു

സര്‍വീസ് മേഖലകളിലും മാനുഫാക്ചറിംഗ് മേഖലകളിലും പ്രതിസന്ധി നിലനില്‍ക്കുകയാണ്. നാം ഒട്ടും കംഫര്‍ട്ട് സോണില്‍ എത്തിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഓഹരിവിപണിയില്‍ ഒരു കയറ്റം ഉണ്ടായതിന് രണ്ട് കാരണങ്ങളാണുള്ളത്. ലോകത്ത് പലയിടത്തും ഉത്തേജകപായ്‌ക്കേജുകള്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍പ്പോലും. ഉത്തേജകപാക്കേജുകള്‍ പ്രഖ്യാപിച്ചത് സാമ്പത്തികവ്യവസ്ഥയ്ക്ക് ഉണര്‍വ് പകരാനാണെന്നാണ് പറയുന്നത്. എന്നാല്‍ അതിന്റെ ഗുണഫലങ്ങളായ വായ്പകളോ മറ്റ് ധനസഹായങ്ങളോ സാധാരണക്കാരിലേക്കോ ചെറിയ സംരംഭങ്ങളിലേക്കോ എത്തുന്നില്ല. ബാലന്‍സ് ഷീറ്റ് ശക്തമായ സ്ഥാപനങ്ങള്‍ക്ക് മാത്രമേ വായ്പകള്‍ നല്‍കാന്‍ ബാങ്കുകള്‍ക്ക് സാധിക്കുകയുള്ളു. മറ്റുരാജ്യങ്ങളില്‍ ജനങ്ങളുടെ കൈകളിലേക്ക് പണം എത്തുന്നരീതിയില്‍ കൊടുത്തിട്ടുണ്ട്. സര്‍ക്കാരിന്റെ പണം വിപണിയിലേക്ക് എത്തുമ്പോള്‍ അത് അവര്‍ ഓഹരി, സ്വര്‍ണ്ണം തുടങ്ങിയ ലിക്വിഡിറ്റിയുള്ള നിക്ഷേപമാര്‍ഗങ്ങളില്‍ മാത്രമേ അവര്‍ ഇപ്പോള്‍ നിക്ഷേപിക്കുകയുള്ളു. ഇന്ത്യയിലേക്കും നിക്ഷേപങ്ങള്‍ വരുന്നുണ്ട്. അങ്ങനെ പണമൊഴുക്ക് ഉള്ളതുകൊണ്ട് ഓഹരിവിപണിയില്‍ വലിയ താഴ്ച പ്രതീക്ഷിക്കുന്നില്ല.

സാമ്പത്തികവ്യവസ്ഥയുടെ സ്ഥിതി നോക്കിയാല്‍ ഇന്ത്യയില്‍ ജിഡിപി താഴെയാണ്. അതുകൊണ്ട് വിപണി താഴേക്ക് വരേണ്ടതാണ്. എന്നിട്ടും മുകളില്‍ നില്‍ക്കുന്നത് ലിക്വിഡിറ്റി വരുന്നതുകൊണ്ടാണ്. കാരണം ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓഹരിയില്‍ മാത്രമേ നിക്ഷേപകഅവസരമുള്ളു എന്നതാണ്. പുതിയ പദ്ധതികളോ ബിസിനസോ കൊണ്ടുവരാന്‍ പറ്റിയ സമയമല്ലോ. ഭൂരിഭാഗം പേരുടെ കയ്യിലും പണമില്ല. എന്നാല്‍ പണമുള്ളവര്‍ക്ക് നിക്ഷേപിക്കാന്‍ അവസരമില്ല. അതുകൊണ്ടുതന്നെ ഓഹരിവിപണിയിലേക്ക് നല്ല ഒഴുക്ക് ഉണ്ടാകുന്നുണ്ട്. താല്‍ക്കാലികമായി അത് വിപണിക്ക് ഒരു സഹായമാണ്. എന്നാല്‍ ദീര്‍ഘകാലത്തേക്ക് നോക്കിയാല്‍ ലിക്വിഡിറ്റി കൊണ്ട് മാത്രം കാര്യമില്ല, വിപണി ഉയരണമെങ്കില്‍ കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരയറുക തന്നെവേണം.

പഠിച്ച് നിക്ഷേപിക്കുക

ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷനിലേക്ക് ലോകം മാറുന്നു. ആളുകളുടെ ജീവിതരീതിയിലും ജീവിതശൈലിയിലും മാറ്റം വരുന്നു. ഇനുസരിച്ച് ചില മേഖലകള്‍ക്ക് നേട്ടമുണ്ട്. ലോകത്തെല്ലായിടത്തും ലോക്ഡൗണ്‍ മാറ്റി സാമ്പത്തികവ്യവസ്ഥ തുറന്നുകൊടുക്കുന്ന നിലപാടാണ്. കോവിഡിന് അനുസരിച്ച് മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് സാമ്പത്തികവ്യവസ്ഥ തുറക്കുമ്പോള്‍ ഡിമാന്റ് കൂടും. കൃത്യമായി പഠിച്ച് നിക്ഷേപിക്കുന്നവര്‍ക്ക് ഇത് നല്ല അവസരമാണ്.

ഓട്ടോമൊബീല്‍ പ്രത്യേകിച്ച് ടൂവീലറുകള്‍, ടെലികോം, ഫാര്‍മ, ചില കണ്‍സ്യൂമര്‍ മേഖലകള്‍ എന്നിവയ്ക്ക് ഗുണകരമാകാം. ബാങ്കുകള്‍ വലിയ നിക്ഷേപങ്ങള്‍ നടത്താന്‍ അത്ര സുരക്ഷിതമല്ല. മോറട്ടോറിയം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ പല ബാങ്കുകള്‍ക്കും ഉണ്ടാകാം. മ്യുച്വല്‍ ഫണ്ടിലും റിസ്‌കുണ്ട്. ടെംബിള്‍ടണ്‍ മ്യുച്വല്‍ ഫണ്ടില്‍ നഷ്ടമുണ്ടായിരുന്നല്ലോ. ഗവണ്‍മെന്റ് ബോണ്ട്, കുറച്ച് ബാങ്ക് നിക്ഷേപം, കുറച്ച് മ്യുച്വല്‍ ഫണ്ടുകള്‍, ഹൈ ക്വാളിറ്റി സ്റ്റോക്കുകള്‍ എന്നിങ്ങനെ ബാലന്‍സ്ഡ് ആയി പോകുന്നതാണ് നല്ലത്. കാരണം എവിടെയാണ് പ്രശ്‌നമുണ്ടാകുന്നതെന്ന് നമുക്കറിയില്ലല്ലോ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it