ജനുവരിയിൽ മികച്ച ആദായം നൽകിയ 5 ഓഹരികൾ, നൈക മുന്നിൽ

2023 ആദ്യ മാസത്തിൽ പ്രധാന ഓഹരി സൂചികകളിൽ പുരോഗതി ഉണ്ടായില്ലെങ്കിലും ചില ഓഹരികൾ മികച്ച ആദായം നിക്ഷേപകർക്ക് നൽകി. ബിഎസ്ഇ ഓഹരി സൂചിക 60840 ൽ നിന്ന് 60841ൽ എത്തി. നിഫ്റ്റി 2.08 % ഇടിഞ്ഞ് 17854 പോയിന്റായി. വിവിധ ബ്രോക്കിംഗ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ധനം ഓണ്‍ലൈനില്‍ നല്‍കിയ ഓഹരി നിര്‍ദേശങ്ങളില്‍ മികച്ച ആദായം നല്‍കിയ ഓഹരികള്‍ അറിയാം.

  1. എഫ്എസ്എൻഇ കൊമേഴ്‌സ് വെഞ്ചർസ് -നൈക (FSN E-Commerce Ventures Ltd): എഫ് എസ് എൻ ഇ കൊമേഴ്‌സ് ഓഹരി 13.5 % നേട്ടം നൽകി. നിർദേശം നൽകിയത് ജനുവരി 23ന്. നിലവിലെ വില 141.6. ലക്ഷ്യ വില 145. Stock Recommendation by ICICI Securities.
  2. ചെന്നൈ പെട്രോളിയം (Chennai Petroleum Ltd): ചെന്നൈ പെട്രോളിയം 12.38 % നേട്ടം കൈവരിച്ചു. നിർദേശം നൽകിയ തിയതി ജനുവരി 5, നിലവിലെ വില 236 രൂപ. ലക്ഷ്യ വില 254 രൂപ. Stock Recommendation by HDFC Securities.
  3. അൾട്രാ ടെക് സിമന്റ് (Ultra Tech Cement): ഈ ഓഹരി 6.8 % വർധിച്ച് 7185.4 രൂപയായി. നിർദേശം നൽകിയത് ജനുവരി 27ന്. ലക്ഷ്യ വില 8100. Stock Recommendation by Sharekhan by BNP Paribas.
  4. ഓറിയൻറ്റ് ഇലക്ട്രിക്ക് (Orient Electric ): ഈ ഓഹരി 5.22 % വർധിച്ച് 282 രൂപയായി. നിർദേശം നൽകിയത് ജനുവരി 11ന്. ലക്ഷ്യ വില 295 രൂപ. Stock Recommendation by ICICI Securities.
  5. കോഫോർജ് (Coforge Ltd): ഈ ഓഹരി 5.04 % ഉയർന്ന് 4307 രൂപയായി. നിർദേശം നൽകിയത് 21 ജനുവരി. ലക്ഷ്യ വില 4490. Stock Recommendation by Dolat Capital.


നിർദേശങ്ങൾ വായിക്കാം:

Related Articles
Next Story
Videos
Share it