Begin typing your search above and press return to search.
കല്യാണ്‍ ജ്വല്ലേഴ്‌സ് ഐപിഓ രണ്ടാം ദിവസം: 98 ശതമാനം ഓഹരികള്‍ക്കും ആവശ്യക്കാരെത്തി
ടെക്‌നോപാക് റിപ്പോര്‍ട്ട് അനുസരിച്ച് 2020 മാര്‍ച്ച് 31 ലെ വരുമാനത്തെ അടിസ്ഥാനമാക്കി ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറി കമ്പനികളിലൊന്നായ കല്യാണ്‍ ജ്വല്ലേഴ്സ് ഇന്ത്യ ലിമിറ്റഡിന് (''കമ്പനി') ഐപിഒയുടെ രണ്ടാം ദിവസം 1.22 തവണ സബ്‌സ്‌ക്രിപ്ഷന്‍ ലഭിച്ചു. ഇതോടെ 98 ശതമാനം ഇഷ്യുകള്‍ക്കും ആവശ്യക്കാരായി.
രണ്ടാം ദിവസം 1.92 തവണ സബ്സ്‌ക്രൈബുചെയ്ത റീറ്റെയ്ല്‍ വിഭാഗത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ശക്തമായ ബ്രാന്‍ഡ് സാന്നിധ്യവും ഈ ഉപഭോക്തൃ ജ്വല്ലറി ബ്രാന്‍ഡിന്റെ ഹൈപ്പര്‍ലോക്കല്‍ സ്വഭാവവും റീട്ടെയില്‍ സബ്സ്‌ക്രിപ്ഷന് പ്രചോദനം നല്‍കി.
മാര്‍ച്ച് 16 നും 17 നുമായി 9.35 കോടി ഇക്വറ്റി ഷെയറുകള്‍ക്കാണ് ആവശ്യക്കാരെത്തിയത്. ആകെ ഐപിഒയുടെ പരിധിയില്‍ എത്തുന്നത് 9.57 കോടി ഓഹരികളാണ്.
ഐപിഒയിലൂടെ 1,175 കോടി രൂപ സമാഹരിക്കാന്‍ ആണ് കമ്പനി ലക്ഷ്യമിടുന്നത്. 352 കോടി രൂപയുടെ ഓഹരികള്‍ 15 ആങ്കര്‍ നിക്ഷേപകര്‍ക്കായി തിങ്കളാഴ്ച തന്നെ അലോട്ട് ചെയ്തിരുന്നു. 40,448,275 ഓഹരികള്‍ ആണ് ഇത്തരത്തില്‍ അനുവദിച്ചത്. ഇതില്‍ സിങ്കപ്പൂര്‍ സര്‍ക്കാരിന്റെ നിക്ഷേപക സ്ഥാപനവും ഉള്‍പ്പെടുന്നുണ്ട്.
റീറ്റെയ്ല്‍ നിക്ഷേപകരുടെ വിഭാഗത്തില്‍ 410.55 കോടി രൂപയുടെ ഓഹരികളാണ് വകയിരുത്തിയിരുന്നത്. റീറ്റെയ്ല്‍ നിക്ഷേപകര്‍ക്ക് റിസര്‍വ് ചെയ്ത ഭാഗം 1.70 തവണയും ജീവനക്കാരുടെ ഭാഗം 1.57 തവണയും ബുക്ക് ചെയ്തു.
സ്ഥാപനേതര നിക്ഷേപകര്‍ക്കായി നീക്കിവച്ചിരിക്കുന്ന ഭാഗം 58 ശതമാനം സബ്‌സ്‌ക്രൈബ് ചെയ്തു, യോഗ്യതയുള്ള സ്ഥാപന നിക്ഷേപകര്‍ 2.72 കോടി ഇക്വിറ്റി ഷെയറുകളുടെ റിസര്‍വ് ചെയ്ത ഭാഗത്തിനെതിരെ ഒരു ലക്ഷത്തിലധികം ഓഹരികള്‍ക്കായി ലേലം നടന്നു.
Next Story
Videos