ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേട്ടമുണ്ടാക്കി സൂചികകള്‍

ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ നേട്ടത്തിലവസാനിച്ച് ഓഹരി വിപണി. സെന്‍സെക്‌സ് 222.13 പോയ്ന്റ് ഉയര്‍ന്ന് 51,531.52 പോയ്ന്റിലും നിഫ്റ്റി 66.80 പോയ്ന്റ് ഉയര്‍ന്ന് 15173.30 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 1711 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1229 ഓഹരികള്‍ക്ക് കാലിടറി. 133 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സണ്‍ ഫാര്‍മ, അദാനി പോര്‍ട്ട്‌സ്, ഗെയ്ല്‍ തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള്‍. ഐഷര്‍ മോട്ടോഴ്‌സ്, ടൈറ്റന്‍ കമ്പനി, എന്‍ടിപിസി, എല്‍& ടി, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.
പൊതുമേഖലാ ബാങ്ക്, ഓട്ടോ എന്നിവയുടെ ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയ ദിവസമായിരുന്നു ഇന്ന്. ജനുവരിയില്‍ റീറ്റെയ്ല്‍ വാഹന വില്‍പ്പനയില്‍ ഇടിവുണ്ടായതാണ് ഓട്ടോ മേഖലയ്ക്ക് തിരിച്ചടിയായത്. അതേസമയം, എനര്‍ജി, ടെലികോം, എഫ്എംസിജി മേഖലകള്‍ നേട്ടമുണ്ടാക്കി. ഏഷ്യന്‍, യൂറോപ്യന്‍ വിപണിയില്‍ നിന്നുള്ള ശുഭവാര്‍ത്തകളും ഇന്ത്യന്‍ ഓഹരി വിപണിക്ക് തുണയായി.
കേരള കമ്പനികളുടെ പ്രകടനം
കേരള ഓഹരികളില്‍ ഭൂരിഭാഗവും നേട്ടമുണ്ടാക്കിയ ദിനമാണിന്ന്. 4.37 നേട്ടത്തോടെ ഈസ്‌റ്റേണ്‍ ട്രെഡ്‌സ് മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്നു. പാറ്റ്‌സ്പിന്‍ ഇന്ത്യ, കെഎസ്ഇ, നിറ്റ ജലാറ്റിന്‍, കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍, വണ്ടര്‍ലാ ഹോളിഡേയ്‌സ്, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, മണപ്പുറം ഫിനാന്‍സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു.
അതേസമയം, അപ്പോളോ ടയേഴ്‌സ്, എഫ്എസിടി, ഇന്‍ഡിട്രേഡ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് ഹാരിസണ്‍സ് മലയാളം തുടങ്ങി എട്ടു കേരള ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. എവിറ്റി നാച്വറലിന്റെ വിലയില്‍ മാറ്റമുണ്ടായില്ല.

അപ്പോളോ ടയേഴ്‌സ് 240.05
ആസ്റ്റര്‍ ഡി എം 149.25
എവിറ്റി 47.15
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 144.00
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 351.00
സിഎസ്ബി ബാങ്ക് 219.10
ധനലക്ഷ്മി ബാങ്ക് 13.70
ഈസ്റ്റേണ്‍ ട്രെഡ്‌സ് 48.95
എഫ്എസിടി 81.35
ഫെഡറല്‍ ബാങ്ക് 83.45
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 53.30
ഹാരിസണ്‍സ് മലയാളം 114.75
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 35.20
കേരള ആയുര്‍വേദ 50.75
കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 27.50
കിറ്റെക്‌സ് 105.80
കെഎസ്ഇ 2376.85
മണപ്പുറം ഫിനാന്‍സ് 176.50
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 400.00
മുത്തൂറ്റ് ഫിനാന്‍സ് 1275.95
നിറ്റ ജലാറ്റിന്‍ 171.90
പാറ്റ്‌സ്പിന്‍ ഇന്ത്യ 5.92
റബ്ഫില ഇന്റര്‍നാഷണല്‍ 62.00
സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.32
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.77
വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 108.00
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 229.95
വണ്ടര്‍ലാ ഹോളിഡേയ്‌സ് 215.00


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it