Top

ഓഹരി വിപണിയില്‍ വെള്ളിടി; താഴ്ചയ്ക്ക് കാരണം ഈ ആറ് കാര്യങ്ങള്‍

കാളക്കൂറ്റന്മാര്‍ മദിച്ചുനടന്ന ഓഹരി വിപണിയില്‍ കരടികള്‍ പിടിമുറുക്കുന്നുവോ? മാര്‍ച്ചിന് ശേഷം സ്വപ്‌നസദൃശ്യമായ നേട്ടം സമ്മാനിച്ച് മുന്നേറ്റം നടത്തിയ വിപണി ഈ വാരത്തിന്റെ അവസാന വ്യാപാരദിനത്തില്‍ കുത്തനെ ഇടിഞ്ഞു.

ഇന്ന് വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ ഓഹരി സൂചികകള്‍ നാലുശതമാനത്തിലേറെ വരെ ഇടിഞ്ഞിരുന്നു. സെന്‍സെക്‌സ് 2,149 പോയ്ന്റും നിഫ്റ്റി 629 പോയ്ന്റും ഇടിഞ്ഞ് കരടികളുടെ ശക്തി വെളിപ്പെടുത്തി. പക്ഷേ, ക്ലോസിംഗ് സമയത്ത് നില അല്‍പ്പം മെച്ചപ്പെട്ടു. സെന്‍സെക്‌സ് 1,939 പോയ്ന്റ് ഇടിവോടെ 49,100 ലും നിഫ്റ്റി 568 പോയ്ന്റ് താഴ്ന്ന് 14,529ലും ക്ലോസ് ചെയ്തു.

ഇന്നത്തെ വില്‍പ്പന സമ്മര്‍ദ്ദത്തിന്റെ കാരണങ്ങള്‍ ഇതൊക്കെയാണ്.
$ കടപ്പത്രങ്ങളുടെ നിക്ഷേപ നേട്ടം: സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ വില ലോകമെങ്ങും താഴേക്ക് പോവുകയാണ്. അതോടെ അതില്‍ നിന്നുള്ള നിക്ഷേപനേട്ടം കൂടുന്നു. ഇന്ത്യയില്‍ പത്തുവര്‍ഷ കടപ്പത്രങ്ങളുടെ വ്യാഴാഴ്ചയിലെ നിക്ഷേപ നേട്ടം 6.18 ശതമാനമാണ്. ആറുശതമാനത്തില്‍ നിര്‍ത്താനുള്ള റിസര്‍വ് ബാങ്ക് ശ്രമം ഫലിച്ചിട്ടില്ല. കടപ്പത്രവില കുറയുമ്പോള്‍ അത് കൈവശമുള്ള ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നഷ്ടം രേഖപ്പെടുത്തണം. അത് ബാങ്കുകളുടെ ലാഭം കുറയ്ക്കും.

$ സിറിയയില്‍ ഇറാന്‍ പക്ഷ സേനകളുടെ താവളങ്ങളില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണം.

$ ഏഷ്യന്‍ മാര്‍ക്കറ്റുകളിലുണ്ടായ ഇടിവ്

$ ബ്രെന്റ് ക്രൂഡ് വിലയിലുണ്ടായ വര്‍ധന

$ ഇന്ന് പുറത്തുവരാനിരിക്കുന്ന മൂന്നാംപാദത്തിലെ ജിഡിപി കണക്കുകള്‍

$ ബ്ലൂചിപ്പ് ഓഹരികളായ എച്ച് ഡി എഫ് സി. എച്ച് ഡി എഫ് സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, ആക്‌സിസ് ബാങ്ക്, ടിസിഎസ്, എസ് ബി ഐ, ഇന്‍ഫോസിസ് എന്നിവയിലുണ്ടായ കനത്ത വില്‍പ്പന സമ്മര്‍ദ്ദം.
കേരള കമ്പനികളുടെ പ്രകടനം
ഇന്ന് കേരള കമ്പനികളില്‍ ഭൂരിഭാഗവും താഴ്ച തന്നെയാണ് രേഖപ്പെടുത്തിയത്. ധനലക്ഷ്മി ബാങ്ക് (3 ശതമാനം), ഈസ്റ്റേണ്‍ട്രെഡ്‌സ് (നാല് ശതമാനത്തിലേറെ) ഹാരിസണ്‍ മലയാളം (ഒരു ശതമാനം) കിംഗ്‌സ് ഇന്‍ഫ്രാ (അരശതമാനത്തോളം) സൗത്ത് ഇന്ത്യന്‍ ബാങ്ക് (പത്ത് ശതമാനത്തിലേറെ), വിക്ടറി പേപ്പര്‍ ( എട്ട് ശതമാനത്തിലേറെ) എന്നീ ഓഹരികള്‍ വില വര്‍ധന രേഖപ്പെടുത്തി.

അപ്പോളോ ടയേഴ്‌സ് 232.00
ആസ്റ്റര്‍ ഡി എം 143.10
എവിറ്റി 44.20
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 138.30
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 371.85
സിഎസ്ബി ബാങ്ക് 226.05
ധനലക്ഷ്മി ബാങ്ക് 14.40
ഈസ്റ്റേണ്‍ ട്രെഡ്‌സ് 53.75
എഫ്എസിടി 87.35
ഫെഡറല്‍ ബാങ്ക് 83.60
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 51.70
ഹാരിസണ്‍സ് മലയാളം 131.40
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 36.00
കേരള ആയുര്‍വേദ 47.65
കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 26.15
കിറ്റെക്‌സ് 106.00
കെഎസ്ഇ 2280.00
മണപ്പുറം ഫിനാന്‍സ് 176.20
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 407.30
മുത്തൂറ്റ് ഫിനാന്‍സ് 1299.25
നിറ്റ ജലാറ്റിന്‍ 168.55
പാറ്റ്‌സ്പിന്‍ ഇന്ത്യ 5.26
റബ്ഫില ഇന്റര്‍നാഷണല്‍ 58.20
സൗത്ത് ഇന്ത്യന്‍ ബാങ്ക് 9.84
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.82
വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 120.00
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 226.50
വണ്ടര്‍ലാ ഹോളിഡേയ്‌സ് 200.60


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it