വിപണിയില്‍ മുന്നേറ്റം; നിഫ്റ്റി റെക്കോര്‍ഡ് ഉയരത്തില്‍

ഓഹരി വിപണിയിലെ മുന്നേറ്റം തുടരുന്നു. നിഫ്റ്റി സര്‍വകാല ഉയരമായ 15582.80 പോയ്ന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മെറ്റല്‍, എനര്‍ജി, ബാങ്കിംഗ് ഓഹരികളാണ് മുന്നേറ്റത്തിന് കരുത്തു പകര്‍ന്നത്. സെന്‍സെക്‌സ് 514.56 പോയ്ന്റ് ഉയര്‍ന്ന് 51937.44 പോയ്ന്റിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയില്‍ ഇന്ന് 147.10 പോയ്ന്റ് ഉയര്‍ച്ചയും രേഖപ്പെടുത്തി. 1717 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1449 ഓഹരികളുടെ വിലയിടിഞ്ഞു. 187 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ഡോ റെഡ്ഡീസ് ലബോറട്ടറീസ് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അദാനി പോര്‍ട്ട്‌സ്, എല്‍ ആന്‍ഡ് ടി, ഇന്‍ഫോസിസ്, ഐഒസി തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
ഐറ്റി, ഓട്ടോ, പിഎസ്‌യു ബാങ്ക് എന്നിവയൊഴികെ മറ്റെല്ലാം സൂചികകളും നേട്ടമുണ്ടാക്കി. ബിഎസ്ഇ, മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകളും ഉയര്‍ച്ച രേഖപ്പെടുത്തി.
കേരള ഓഹരികളുടെ പ്രകടനം
കേരള കമ്പനികളില്‍ 15 എണ്ണമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. കേരള ആയുര്‍വേദ (7.04 ശതമാനം), മണപ്പുറം ഫിനാന്‍സ് (4.09 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (3.93 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (3.58 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (3.54 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളാണ്. അതേസമയം ഇന്‍ഡിട്രേഡ് (ജെആര്‍ജി), റബ്ഫില ഇന്റര്‍നാഷണല്‍, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക്, കല്യാണ്‍ ജൂവലേഴ്‌സ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കിറ്റെക്‌സ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it