സൂചികകള്‍ റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് താഴേക്ക്

തിങ്കളാഴ്ച റെക്കോര്‍ഡ് ഉയരത്തിലെത്തിയ സൂചികകള്‍ ഇന്ന് മികച്ച തുടക്കം നേടിയെങ്കിലും ദിവസാവസാനം നേരിയ ഇടിവോടെ വ്യാപാരം അവസാനിപ്പിച്ചു.

സെന്‍സെക്‌സ് 52.94 പോയ്ന്റ് ഇടിഞ്ഞ് 52275.57 പോയ്ന്റിലും നിഫ്റ്റി 11.55 പോയ്ന്റ് ഇടിഞ്ഞ് 15740.10 പോയ്ന്റിലും ക്ലോസ് ചെയ്തു. ബിഎസ്ഇ മിഡ്കാപ് സൂചിക 0.38 ശതമാനവും സ്‌മോള്‍ കാപ് സൂചിക 0.93 ശതമാനവും ഉയര്‍ച്ച രേഖപ്പെടുത്തി. 1838 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1365 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 141 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഐറ്റി, ഫാര്‍മ, എഫ്എംസിജി, മീഡിയ, റിയല്‍റ്റി, ഓട്ടോ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ധനകാര്യ, മെറ്റല്‍ ഓഹരികള്‍ക്ക് കാലിടറി. ടെക് മഹീന്ദ്രസ ഭാരതി എയര്‍ടെല്‍, എച്ച്‌സിഎല്‍ ടെക്‌നോളജി, ഇന്‍ഫോസിസ്, ടൈറ്റന്‍, ഡോ റെഡ്ഡീസ് ലാബ്, ഐറ്റിസി, മാരുതി, എച്ച് യു എല്‍, ടിസിഎസ്, സണ്‍ഫാര്‍മ തുടങ്ങിയവ നേട്ടമുണ്ടാക്കി. എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഒഎന്‍ജിസി, ഏഷ്യന്‍ പെയ്ന്റ്‌സ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 14 എണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 11.37 ശതമാനം നേട്ടവുമായി കിറ്റെക്‌സാണ് മുന്നില്‍. ഇന്‍ഡിട്രേഡ് (4.86 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (4.69 ശതമാനം), എവിറ്റി ( 2.93 ശതമാനം), കെഎസ്ഇ (2.10 ശതമാനം), വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (2.08 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയത്. അതേസമയം ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, കല്യാണ്‍ ജൂവലേഴ്‌സ്, കേരള ആയുര്‍വേദ, ഫെഡറല്‍ ബാങ്ക്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് തുടങ്ങി 14 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. കൊച്ചിന്‍ മിനറല്‍സ് & റുട്ടൈലിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.

അപ്പോളോ ടയേഴ്‌സ് 236.00 1.45 (0.61%)

ആസ്റ്റര്‍ ഡി എം 149.50 1.45 (0.96%)

എവിറ്റി 68.45 +1.95 (+2.93%)

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 134.50 0.00 (0.00%)

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 392.00 5.45 (1.37%)

സിഎസ്ബി ബാങ്ക് 325.85 1.00 (0.31%)

ധനലക്ഷ്മി ബാങ്ക് 15.20 0.15 (0.98%)

ഈസ്റ്റേണ്‍ ട്രെഡ്‌സ് 55.40 1.60 (2.81%)

എഫ്എസിടി 124.25 +0.30 (+0.24%)

ഫെഡറല്‍ ബാങ്ക് 86.25 1.35 (1.54%)

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 80.05 +0.95 (+1.20%)

ഹാരിസണ്‍സ് മലയാളം 199.50 1.10 (0.55%)

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 38.80

കല്യാണ്‍ ജൂവലേഴ്‌സ് 81.65

കേരള ആയുര്‍വേദ 56.65

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 31.75

കിറ്റെക്‌സ് 126.85

കെഎസ്ഇ 2497.50

മണപ്പുറം ഫിനാന്‍സ് 166.50

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 429.60

മുത്തൂറ്റ് ഫിനാന്‍സ് 1492.85

നിറ്റ ജലാറ്റിന്‍ 191.95

പാറ്റ്‌സ്പിന്‍ ഇന്ത്യ 6.70

റബ്ഫില ഇന്റര്‍നാഷണല്‍ 83.35

സൗത്ത് ഇന്ത്യന്‍ ബാങ്ക് 10.98

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 1.11

വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 103.00

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 266.95

വണ്ടര്‍ലാ ഹോളിഡേയ്‌സ് 210.40

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it