ഇടിവില്‍നിന്ന് തിരിച്ചുകയറി വിപണി

വ്യാപാരത്തിലുടനീളം ഇടിവില്‍ തുടര്‍ന്നെങ്കിലും നേരിയ നേട്ടത്തോടെ ക്ലോസ് ചെയ്ത് ഓഹരി വിപണി. വ്യാപാരത്തിനിടെ 300 പോയ്ന്റ് വരെ താഴ്ന്ന ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 38 പോയ്ന്റ് അഥവാ 0.06 ശതമാനം ഉയര്‍ന്ന് 60,298 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി50 സൂചിക 17,852 എന്ന താഴ്ന്ന നിലയില്‍നിന്ന് തിരിച്ചുകയറി 21 പോയ്ന്റ് അഥവാ 0.12 ശതമാനം നേട്ടത്തോടെ 17,965 ലുമെത്തി.

കൊട്ടക് ബാങ്ക്, എല്‍ ആന്‍ഡ് ടി, ഭാരതി എയര്‍ടെല്‍, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ഐടിസി എന്നിവയാണ് വിപണിയെ തിരിച്ചുകയറാന്‍ സഹായിച്ചത്. ഇന്‍ഫോസിസ്, ടിസിഎസ്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, വിപ്രോ തുടങ്ങിയ ഓഹരികള്‍ ഇടിവിലേക്ക് വീണു.
വിശാല വിപണിയില്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ മുന്‍നിര സൂചികകളെ മറികടന്നു. 0.4 ശതമാനം വരെ ഉയര്‍ന്നാണ് ക്ലോസ് ചെയ്തത്. മേഖലകളില്‍, നിഫ്റ്റി മെറ്റല്‍, റിയല്‍റ്റി സൂചികകള്‍ ഒരു ശതമാനം വീതം നേട്ടമുണ്ടാക്കിയപ്പോള്‍ നിഫ്റ്റി ഐടി 0.7 ശതമാനം ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണി നേരിയ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ 14 കേരള കമ്പനികളുടെ ഓഹരി വിലകളാണ് ഇന്ന് ഉയര്‍ന്നത്. അപ്പോളോ ടയേഴ്‌സ് (2.40 ശതമാനം), എവിറ്റി (2.04 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (1.11 ശതമാനം), എഫ്എസിടി (2.36 ശതമാനം), ഫെഡറല്‍ ബാങ്ക് (1.00 ശതമാനം), കേരള ആയുര്‍വേദ (1.28 ശതമാനം) തുടങ്ങിയവയാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
അതേസമയം കെഎസ്ഇ, മണപ്പുറം ഫിനാന്‍സ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് തുടങ്ങിയവയുടെ ഓഹരിവിലയില്‍ ഇടിവുണ്ടായി.







Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it