ഫിനാന്‍ഷ്യല്‍, ഓട്ടോ, റിയല്‍റ്റി ഓഹരികളുടെ കരുത്തില്‍ കുതിച്ച് ഓഹരി വിപണി

ഫിനാന്‍ഷ്യല്‍, ഓട്ടോ, റിയല്‍റ്റി ഓഹരികളുടെ കരുത്തില്‍ മുന്നേറി ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 1564.45 പോയ്ന്റ് ഉയര്‍ന്ന് 59537.07 പോയ്ന്റിലും നിഫ്റ്റി 446.40 പോയ്ന്റ് ഉയര്‍ന്ന് 17759.30 പോയ്ന്റിലുമാണ് ക്ലോസ് ചെയ്തത്. 2403 ഓഹരികളുടെ വില ഇന്ന് ഉയര്‍ന്നപ്പോള്‍ 1021 ഓഹരികളുടെ വിലയിലാണ് ഇടിവുണ്ടായത്. 128 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ഏഷ്യന്‍ പെയ്ന്റ്‌സ്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍, ഡോ റെഡ്ഡീസ് ലാബ്‌സ്, എച്ച് സി എല്‍ ടെക്‌നോളജീസ്, എച്ച് ഡി എഫ് സി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയവ നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികളില്‍ പെടുന്നു.
എല്ലാ സെക്ടറല്‍ സൂചികകളും ഇന്ന് നേട്ടമുണ്ടാക്കി. ഫിനാന്‍ഷ്യല്‍, ഓട്ടോ, റിയല്‍റ്റി, പവര്‍ എന്നിവ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകളും ഒരു ശതമാനം നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനി ഓഹരികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (9.98 ശതമാനം), നിറ്റ ജലാറ്റിന്‍ (5.89 ശതമാനം), കല്യാണ്‍ ജൂവലേഴ്‌സ് (5.56 ശതമാനം), അപ്പോളോ ടയേഴ്‌സ് (3.86 ശതമാനം), ഫെഡറല്‍ ബാങ്ക് (3.45 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (3.32 ശതമാനം), മണപ്പുറം ഫിനാന്‍സ് (3.12 ശതമാനം), എവിറ്റി (2.96 ശതമാനം) തുടങ്ങി 21 കേരള കമ്പനി ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. അതേസമയം വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, വണ്ടര്‍ലാ ഹോളിഡേയ്‌സ്, ആസ്റ്റര്‍ ഡി എം, പാറ്റ്‌സ്പിന്‍ ഇന്ത്യ, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് തുടങ്ങി എട്ട് കേരള കമ്പനി ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it