രണ്ടു ദിവസത്തെ മുന്നേറ്റം അവസാനിച്ചു, സൂചികകള്‍ താഴേക്ക്

രണ്ടു ദിവസത്തെ മുന്നേറ്റത്തിന് ശേഷം ഓഹരി സൂചികകള്‍ താഴേക്ക്. സെന്‍സെക്‌സ് 764.83 പോയ്ന്റ് താഴ്ന്ന് 57696 പോയ്ന്റിലും നിഫ്റ്റി 205 പോയ്ന്റ് താഴ്ന്ന് 17196.70 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു.

ഇന്ത്യയില്‍ ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നുള്ള നിക്ഷേപകരുടെ ആശങ്കകളാണ് വിപണിയില്‍ പ്രധാനമായും പിന്നോട്ടടിപ്പിച്ചത്. അതേസമയം ആഗോള വിപണി ഇന്ന് നേരിയ നേട്ടമുണ്ടാക്കി.
1722 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1453 ഓഹരികളുടെ വില കുറഞ്ഞു. 137 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയ്ന്റ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയപ്പോള്‍ യുപിഎല്‍, ബിപിസിഎല്‍, ഒഎന്‍ജിസി, ഐഒസി, എല്‍ & ടി തുടങ്ങിയവ നേട്ടമുണ്ടാക്കി.
കാപിറ്റല്‍ ഗുഡ്‌സ് ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം നഷ്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകളില്‍ വലിയ മാറ്റം ഉണ്ടായില്ല.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 13 എണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.06 ശതമാനം), കല്യാണ്‍ ജൂവലേഴ്‌സ് (2.43 ശതമാനം), കിറ്റെക്‌സ് (1.69 ശതമാനം), ധനലക്ഷ്മി (1.49 ശതമാനം), സിഎസ്ബി ബാങ്ക് (1.41 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (1.26 ശതമാനം) തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഇന്‍ഡിട്രേഡ് (ജെആര്‍ജി), കെഎസ്ഇ,
എവിറ്റി, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് തുടങ്ങി 14 കേരള കമ്പനികളുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി. ഈസ്റ്റേണ്‍ ട്രെഡ്‌സ്,
സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയുടെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.

അപ്പോളോ ടയേഴ്‌സ് 209.65

ആസ്റ്റര്‍ ഡി എം 195.25

എവിറ്റി 73.50

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 116.90

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 344.55

സിഎസ്ബി ബാങ്ക് 270.00

ധനലക്ഷ്മി ബാങ്ക് 14.35

ഈസ്റ്റേണ്‍ ട്രെഡ്‌സ് 44.50

എഫ്എസിടി 113.85

ഫെഡറല്‍ ബാങ്ക് 89.20

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 73.50

ഹാരിസണ്‍സ് മലയാളം 163.90

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 33.10

കല്യാണ്‍ ജൂവലേഴ്‌സ് 69.60

കേരള ആയുര്‍വേദ 67.50

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 35.30

കിറ്റെക്‌സ് 171.80

കെഎസ്ഇ 2240.00

മണപ്പുറം ഫിനാന്‍സ് 171.95

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 358.25

മുത്തൂറ്റ് ഫിനാന്‍സ് 1482.00

നിറ്റ ജലാറ്റിന്‍ 220.00

പാറ്റ്‌സ്പിന്‍ ഇന്ത്യ 8.63

റബ്ഫില ഇന്റര്‍നാഷണല്‍ 96.35

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 149.00

സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.93

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.82

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 236.40

വണ്ടര്‍ലാ ഹോളിഡേയ്‌സ് 206.00


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it