ഐറ്റി നിറം മങ്ങി; ഓഹരി സൂചികയില്‍ ഇടിവ്

ഉയര്‍ച്ചതാഴ്ചകള്‍ക്കൊടുവില്‍ നേരിയ ഇടിവോടെ ഓഹരി വിപണി. സെന്‍സെക്‌സ് 98 പോയ്ന്റ് ഇടിഞ്ഞ് 53,416.15 പോയ്ന്റിലും നിഫ്റ്റി 28 പോയ്്ന്റ് ഇടിഞ്ഞ് 15938.70 പോയ്ന്റിലും ക്ലോസ് ചെയ്തു.

1360 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. 1880 ഓഹരികളുടെ വില ഇടിഞ്ഞപ്പോള്‍ 137 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഒഎന്‍ജിസി, സണ്‍ ഫാര്‍മ, കൊട്ടക് മഹീന്ദ്ര മഹീന്ദ്ര, ഡോ റെഡ്ഡീസ് ലാബ്‌സ്, മാരുതി സുസുകി തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍പ്പെടുന്നു. ഹീറോ മോട്ടോകോര്‍പ്, ആക്‌സിസ് ബാങ്ക്, എച്ച് സി എല്‍ ടെക്‌നോളജീസ്, ടെക് മഹീന്ദ്ര, എസ്ബിഐ തുടങ്ങിയവയുടെ ഓഹരി വില ഇടിഞ്ഞു.
ഐറ്റി, പി എസ് യു ബാങ്ക് സെക്ടറല്‍ സൂചികയില്‍ 1-2 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ ഓയ്ല്‍ & ഗ്യാസ്, പവര്‍ സൂചികകള്‍ 1-1.6 ശതമാനം നേട്ടമുണ്ടാക്കി.
ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകളും ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
12 കേരള കമ്പനി ഓഹരികളുടെ വില ഇന്ന് ഉയര്‍ന്നു. പാറ്റ്‌സ്പിന്‍ ഇന്ത്യ (4.98 ശതമാനം), ഇന്‍ഡിട്രേഡ് (3.48 ശതമാനം), കല്യാണ്‍ ജൂവലേഴ്‌സ് (2.74 ശതമാനം), ആസ്റ്റര്‍ ഡി എം (2.68 ശതമാനം), കെഎസ്ഇ (1.65 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (0.99 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള കമ്പനികളില്‍ പെടുന്നു. എന്നാല്‍ വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, മണപ്പുറം ഫിനാന്‍സ്, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, ഈസ്റ്റേണ്‍ ട്രെഡ്‌സ്,
എഫ്എസിടി, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് തുടങ്ങി 17 കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞു.





Related Articles
Next Story
Videos
Share it