കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് സ്വര്‍ണവിലയിലെ വര്‍ധന. 22 കാരറ്റ് വിഭാഗത്തില്‍ ഒരു ഗ്രാമിന് 4520 രൂപയാണ് വില, 36160 രൂപയാണ് പവന് വില.

ഇന്നലെ 22 കാരറ്റ് വിഭാഗത്തില്‍ സ്വര്‍ണവില ഗ്രാമിന് 4510 രൂപയായിരുന്നു. 36080 രൂപയായിരുന്നു ഇന്നലെ സ്വര്‍ണ്ണവില. കഴിഞ്ഞ അഞ്ച് ദിവസമായി മാറാതെ നിന്ന വിലയായിരുന്നു ഇത്.
ഇന്ന് 24 കാരറ്റ് വിഭാഗത്തില്‍ 4930 രൂപയാണ് സ്വര്‍ണവില. 18 കാരറ്റ് വിഭാഗത്തില്‍ ഗ്രാമിന് 3735 രൂപയുമാണ്. വെള്ളി ഒരു ഗ്രാമിന് 67 രൂപയാണ് ഇന്നത്തെ വില. ഹാള്‍മാര്‍ക്ക് വെള്ളിക്ക് ഗ്രാമിന് 100 രൂപയാണ് ഇന്നത്തെ വില.


Related Articles
Next Story
Videos
Share it