എല്‍ഐസിഐപിഒ; സെബിക്ക് അടുത്ത ആഴ്ച രേഖകൾ സമര്‍പ്പിക്കും

എല്‍ ഐ സി യുടെ പ്രഥമ ഓഹരി വില്‍പ്പനയെ സംബന്ധിക്കുന്ന രേഖകള്‍ അടുത്ത ആഴ്ച സെക്യു് രിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്ഡിന് (സെബി) സമര്‍പ്പിക്കുമെന്ന് ഡിപ്പാര്‍ട്ടമെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിപാം ) സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ അറിയിച്ചു.

സര്‍ക്കാര്‍ എല്‍ ഐ സി ഓഹരി വില്പനയിലൂടെ 5 മുതല്‍ 10 ശതമാനം ആസ്തികള്‍ കൈമാറാനാണ് ശ്രമിക്കുന്നത്. ഇതിലൂടെ 75,000 കോടി മുതല്‍ ഒരു ലക്ഷം കോടി വരെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എല്‍ ഐ സി യില്‍ വിദേശ നിക്ഷേപ പരിധി പൊതുമേഖലാ ബാങ്കുകളെ പോലെ 20 ശതമാനം വേണോ എന്ന തീരുമാനം കേന്ദ്ര കാബിനറ്റ് എടുക്കേണ്ടതാണ്.
എല്‍ ഐ സി ഇന്‍ഷുറന്‍സ് കമ്പനിയല്ല കോര്‍പറേഷനായിട്ടാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിനാല്‍ ഇന്‍ഷുറന്‍സ് മേഖലയിലെ 75 % വിദേശ നിക്ഷേപ പരിധി ബാധകമാവില്ല , നിയമ പ്രകാരം എല്‍ ഐ സിയിലെ സര്‍ക്കാര്‍ ഓഹരി പങ്കാളിത്തം 51 ശതമാനത്തില്‍ താഴെയാകാന്‍ പാടില്ല, 5 വര്‍ഷം കഴിയാതെ 75 ശതമാനത്തില്‍ താഴെ പോകാനും സാധ്യമല്ല.


Related Articles
Next Story
Videos
Share it