പുതുതായി 12 മാളുകള്‍: ഇന്ത്യയിലാകെ ബിസിനസ് വ്യാപിപ്പിക്കാന്‍ ഒരുങ്ങി ലുലുഗ്രൂപ്പ്

ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ തങ്ങളുടെ സാന്നിധ്യം ഇരട്ടിയാക്കാന്‍ ഒരുങ്ങുന്നു. യുഎഇ ആസ്ഥാനമായുള്ള മള്‍ട്ടിനാഷണല്‍ കമ്പനി രാജ്യത്ത് റീറ്റൈയ്ല്‍ മേഖലയില്‍ വന്‍ വിപ്ലവത്തിനാണ് ഒരുങ്ങുന്നത്. 19,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് ഗ്രൂപ്പ് പദ്ധതി ഇട്ടിട്ടുള്ളത്. മാളുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റ്, ഫുഡ് പ്രോസസിംഗ് സെന്റര്‍ തുടങ്ങിയ എല്ലാ ബിസിനസുകളിലുമായിട്ടായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.

12 വലിയ മാളുകള്‍ കൂടിയാകും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വരുക എന്നാണ് ദേശീയ മാധ്യമത്തിന് നല്‍കിയ പ്രസ്താവനയില്‍ കമ്പനി പറയുന്നത്. ചെന്നൈ, ബംഗളുരു, ഹൈദരാബാദ്, അഹമ്മദാബാദ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാകും പുതിയ മാളുകള്‍ വരുക.

കേരളത്തിലും ബംഗളുരുവിലുമായി 0.5 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റ് ചെറിയ മാളുകള്‍ ആണ് ലുലു പദ്ധതിയിട്ടിരിക്കുന്നത്. 8 ബില്യണ്‍ ഡോളര്‍ വാര്‍ഷിക വിറ്റുവരവുള്ള കമ്പനിക്ക് നിലവില്‍ 50000 ജീവനക്കാരാണ് ആഗോളതലത്തിലുള്ളത്. പുതിയ നിക്ഷേപമെത്തുന്നതോടെ ലുലുവിന്റെ വര്‍ക്ക് ഫോഴ്‌സും ഉയരും.

ലുലുമാള്‍ ഇന്ത്യയുടെ നഷ്ടം 51.4 കോടി രൂപ, വരുമാനം 1379.9 കോടി രൂപ

ഇന്ത്യയില്‍ അഞ്ച് ഷോപ്പിംഗ് മാളുകളാണ് നിലവില്‍ ലുലു ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, ബംഗളുരു എന്നിവിടങ്ങളിലും ലക്‌നൗവിലുമാണ് ഇവ. ഇതില്‍ ഏറ്റവുമൊടുവില്‍ ലക്‌നൗവില്‍ ആരംഭിച്ച മാളാണ് രാജ്യത്തെ ഏറ്റവും വലിയ ലുലു ഷോപ്പിംഗ് മാള്‍.

പ്രധാന നഗരങ്ങള്‍ക്ക് പുറമെ ചെറു പട്ടണങ്ങളിലേക്കും വ്യാപിക്കുകയാണ് ലുലുവിന്റെ സാന്നിധ്യം. ലോകത്തിലെ തന്നെ ഏറ്റവും വലിയ മാള്‍ ശൃംഖല സ്വന്തമായുള്ള ലുലു ഗ്രൂപ്പിന് ലോകമെമ്പാടുമായി 233 ഹൈപ്പര്‍മാര്‍ക്കറ്റുകളും 24 ഷോപ്പിംഗ് മാളുകളുമാണ് നിലവിലുള്ളത്.

വിറ്റുവരവില്‍ 104 ശതമാനം വളര്‍ച്ച, ജൂണ്‍ പാദത്തില്‍ മുന്നേറി കല്യാണ്‍ ജൂവലേഴ്‌സ്


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it