ലുലുമാള്‍ ഇന്ത്യയുടെ നഷ്ടം 51.4 കോടി രൂപ, വരുമാനം 1379.9 കോടി രൂപ

2021-22 സാമ്പത്തിക വര്‍ഷം ലുലുമാള്‍ ശൃംഖലയുടെ (ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് മാള്‍ ലിമിറ്റഡ്-LISM) നഷ്ടം 51.4 കോടി രൂപ. തുടര്‍ച്ചയായി രണ്ടാമത്തെ സാമ്പത്തികവര്‍ഷമാണ് ലുലു മാള്‍ നഷ്ടം രേഖപ്പെടുത്തുന്നത്. 2020-21 കാലയളവില്‍ 100.54 കോടി രൂപയായിരുന്നു ലുലുവിന്റെ നഷ്ടം.

Also Read: ഉത്തര്‍പ്രദേശിലും ലുലുമാള്‍ എത്തി: വിശേഷങ്ങള്‍ അറിയാം

കോവിഡ് വ്യാപനം ഏറ്റവും അധികം ബാധിച്ച മേഖലകളില്‍ ഒന്നാണ് സൂപ്പര്‍മാര്‍ക്കറ്റ് രംഗം. ലോക്ക്ഡൗണുകളെ തുടര്‍ന്ന് ലുലുവിന്റെ വരുമാനം ഇടിഞ്ഞിരുന്നു. 1379.9 കോടി രൂപയാണ് ഇക്കാലയളവില്‍ ലഭിച്ച വരുമാനം. 2020-21ല്‍ വരുമാനം 748.8 കോടി ആയിരുന്നു. 2021-22ല്‍ കൊച്ചി ലുലുമാളിന്റെ പേരില്‍ 400 കോടി രൂപയാണ് എല്‍ഐഎസ്എം കടമെടുത്തത്.

അതേ സമയം നടപ്പ് സാമ്പത്തിക വര്‍ഷം ലുലുവിന്റെ വരുമാനം വര്‍ധിക്കുകയാണ്. 2022-23 സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ 669.1 കോടി രൂപയാണ് ലുലുവിന്റെ വരുമാനം. നിലവില്‍ കേരളം (2), കോയമ്പത്തൂര്‍ (1), ബംഗളൂരു (1) എന്നിവടങ്ങളിലായി നാല് മാളുകള്‍ കൂടി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ലുലു ഇന്റര്‍നാഷണല്‍.

Dhanam News Desk
Dhanam News Desk  
Next Story
Share it