കയറ്റുമതിയില്‍ കുതിപ്പ്, പുതിയ എസ് യു വി മോഡലുകള്‍, മാരുതി സുസുകി ഓഹരികള്‍ വാങ്ങാം

ഇന്ത്യയില്‍ ഏറ്റവുമധികം കാറുകള്‍ വില്‍ക്കുന്ന മാരുതി സുസുകി (Maruti Suzuki Ltd) ആഭ്യന്തര വിപണിയില്‍ കടുത്ത മത്സരം നേരിടുമ്പോഴും വിലവര്‍ധനവിലൂടെയും, കയറ്റുമതി വര്‍ധിപ്പിച്ചും മൊത്തം മാര്‍ജിന്‍ 26.5 ശതമാനമായി ഉയര്‍ത്തി.

കാര്‍ വിപണിയില്‍ എസ് യു വി കള്‍ക്ക് പ്രിയമേറുന്നതിനാല്‍ 2022 -23 ല്‍ 4 പുതിയ എസ് യു വി മോഡലുകള്‍ പുറത്തിറക്കുന്നു . ആദ്യ ബാറ്ററി ഇലക്ട്രിക് വാഹനം 2024-25 ല്‍ പുറത്തിറക്കാനാണ് ശ്രമം. സി എന്‍ ജി വാഹനങ്ങളില്‍ ആധിപത്യം നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. നിലവില്‍ 1,07,000 ഓര്‍ഡറുകള്‍ ഉണ്ട്. 2021-22 ലെ നാലാം പാദ സാമ്പത്തിക ഫലം മികച്ചതായിരുന്നു- വിറ്റ് വരവ് 26,749.20 കോടി രൂപ, നികുതിക്ക് മുന്‍പുള്ള ലാഭം 2429 കോടി രൂപ, പ്രവര്‍ത്തന ലാഭവും വിറ്റു വരവും തമ്മിലുള്ള അനുപാതം 9 %.
നിലവില്‍ 270,000 ബുക്കിംഗ് ഉണ്ട്, കാര്‍ ഉല്‍പാദനത്തില്‍ അടുത്ത രണ്ടു സാമ്പത്തിക വര്‍ഷത്തില്‍ 13 % സംയുക്ത വളര്‍ച്ച നിരക്ക് കൈവരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കയറ്റുമതി ചെയ്യുന്ന കാറുകളില്‍ സെമി കണ്ടക്ടറുകളുടെ അളവ് കുറച്ച് ലാഭ ക്ഷമത വര്‍ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. പുതിയ ബലേനോ മോഡലിന് വിപണിയില്‍ സ്വീകാര്യത ലഭിക്കുന്നുണ്ട്.
ഹൈബ്രിഡ് മോഡലുകള്‍ , സി എന്‍ ജി വിഭാഗത്തില്‍ ആധിപത്യം, പുതിയ എസ് യു വി കള്‍, മികച്ച കയറ്റുമതി വളര്ച്ച തുടങ്ങിയ അനൂകൂല സാഹചര്യങ്ങള്‍ മാരുതി സുസുക്കി യുടെ പ്രവര്‍ത്തന ഫലം മെച്ചപ്പെടുത്താന്‍ സഹായകരമാകും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം : വാങ്ങുക (Buy)
ലക്ഷ്യ വില 8815 രൂപ
നിലവില്‍: 7641 രൂപ
(Stock Recommendation by NIrmal Bang Research)


Related Articles
Next Story
Videos
Share it