കൂടുതല്‍ ഹോട്ടലുകള്‍ ആരംഭിക്കുന്നു, ധനകാര്യ സേവനത്തിലും ശക്തം, ഓഹരി വാങ്ങാമോ?

1881ല്‍ സ്ഥാപിതമായ പ്രമുഖ ഓംനി ചാനല്‍ ട്രാവല്‍ കമ്പനിയാണ് തോമസ് കുക്ക് (Thomas Cook India Ltd). യാത്ര സേവനങ്ങള്‍, ഫോറെക്‌സ്, വീസ, കോര്‍പ്പറേറ്റ് യാത്ര സേവനങ്ങള്‍, മീറ്റിംഗ്, കണ്‍വെന്‍ഷന്‍ പ്രദര്‍ശങ്ങള്‍ (MICE) തുടങ്ങിയ സേവനങ്ങള്‍ കമ്പനി നല്‍കുന്നുണ്ട്.

1. പൂര്‍ണമായും സ്വന്തം ഉടമസ്ഥതയിലുള്ള ഉപകമ്പനിയായ സ്റ്റെര്‍ലിംഗ് റിസോര്‍ട്‌സ് ഹോട്ടലുകളുടെ എണ്ണം 49ല്‍ നിന്ന് 2024-25ല്‍ 65 ആയി വര്‍ധിപ്പിക്കും. താമസ നിരക്ക് (occupancy rate) 63 ശതമാനം നിന്ന് 68-70 ശതമാനത്തിലേക്ക് ഉയര്‍ത്തും. നിലവില്‍ 15 ഹോട്ടലുകള്‍ സ്വന്തം ഉടമസ്ഥതയിലും ബാക്കി വരുമാനം പങ്കിടുന്ന വ്യവസ്ഥയിലുമാണ് പ്രവര്‍ത്തിക്കുന്നത്. ഹോട്ടല്‍ ബിസിനസില്‍ 15-20 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രവര്‍ത്തന മാര്‍ജിന്‍ 30-35 ശതമാനം ലഭിക്കുമെന്ന് കരുതുന്നു.

2. ധനകാര്യ സേവനങ്ങളുടെ വളര്‍ച്ച യാത്രകള്‍ക്ക് വേണ്ട വിദേശ കറന്‍സി ഇടപാടുകളുടെ വളര്‍ച്ച, വിദേശ വിദ്യാഭാസത്തിനും, പണമയക്കല്‍ തുടങ്ങിയ സേവനങ്ങളുടെ ഡിമാന്‍ഡ് വര്‍ധിക്കുന്നതിന് അനുസൃതമായിട്ടായിരിക്കും. ചെറിയ പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും ധനകാര്യ സേവന ബിസിനസ് വ്യാപിപ്പിക്കാന്‍ ശ്രമിക്കും.

3. യാത്രകള്‍ വര്‍ധിക്കുന്നത് കൊണ്ട് റീറ്റെയ്ല്‍ ബിസിനസ് വളര്‍ച്ച 15-18 ശതമാനം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രീ പെയ്ഡ് ഫോറെക്‌സ് കാര്‍ഡ് വിപണിയുടെ വിഹിതം കോവിഡിന് മുന്‍പ് 16 ശതമാനമായിരുന്നത് 26 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. പ്രീപെയ്ഡ് ഫോറെക്‌സ് കാര്‍ഡ് വിപണി നിലവില്‍ 13-14 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച നേടിയിട്ടുണ്ട്.

4. നിലവില്‍ 270 കോടി രൂപയുടെ കടബാധ്യത ഉണ്ട്, വാര്‍ഷിക മൂലധന ചെലവ് 35-40 കോടി രൂപ വരെയാണ്.

5. ബിസിനസ് വര്‍ധന, മാര്‍ജിന്‍ സ്ഥിരത, കൂടാതെ ഫ്രണ്ട് എന്‍ഡില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നത് കൊണ്ട് ഓഹരിയില്‍ നിന്നുള്ള ആദായം 11-12 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി വര്‍ധിക്കുമെന്ന് കരുതുന്നു.

6. മാസ്റ്റര്‍ കാര്‍ഡ്, വീസ കാര്‍ഡ് എന്നിവരുമായി സഹകരിച്ച് പ്രീ പെയ്ഡ് ഫോറെക്‌സ് കാര്‍ഡ് - എന്റ്റര്‍പ്രൈസ് എഫ്.എക്‌സ് പുറത്തിറക്കി. ഉത്തരാഖണ്ഡ് ടൂറിസം വികസന ബോര്‍ഡുമായി പങ്കാളിത്ത വ്യവസ്ഥിതിയില്‍ ആത്മീയ ടൂറിസം പദ്ധതി നടപ്പാക്കുന്നു. ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് ആദി കൈലാഷ്, ഓം പര്‍വത് എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകരെ എത്തിക്കുന്നത്.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില - 235 രൂപ,

നിലവിലെ വില - 177.90 രൂപ

Stock Recommendation by Systematix Institutional Equities.

(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)

Related Articles
Next Story
Videos
Share it