മൃഗ ആരോഗ്യ രംഗത്തും പുതിയ ചുവടുവയ്പുമായി ഫാര്‍മ കമ്പനി, ഓഹരി കയറുമോ?
ഫാര്‍മ, വിള സംരക്ഷണം, സ്‌പെഷ്യാലിറ്റി രാസവസ്തുക്കള്‍ എന്നിവയുടെ ബിസിനസില്‍ മുന്‍ വര്‍ഷങ്ങളില്‍ മികച്ച വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞ കമ്പനിയാണ് ഹികാല്‍ (Hikal Ltd). മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഉത്പാദന ഗവേഷണ കേന്ദ്രങ്ങള്‍ ഉണ്ട്.
1. 2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് പാദത്തില്‍ വരുമാനം 14 ശതമാനം കുറഞ്ഞ് 1,271 കോടി രൂപയായി. നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള വരുമാനം (EBITDA) 3 ശതമാനം വര്‍ധിച്ച് 173 കോടി രൂപയായി. എബിറ്റ്ഡാ മാര്‍ജിന്‍ 2.3 ശതമാനം വര്‍ധിച്ച് 13.6 ശതമാനം, അറ്റാദായം 16 ശതമാനം കുറഞ്ഞ് 36 കോടി രൂപയായി.
2. അസംസ്‌കൃത വസ്തുക്കളുടെ വില മിതപ്പെട്ടതിനാല്‍ മാര്‍ജിന്‍ മെച്ചപ്പെടുത്താന്‍ സാധിച്ചു. 2023-24ല്‍ ഇടക്കാല ലാഭവിഹിതം 30 ശതമാനം പ്രഖ്യാപിച്ചു.
3. ഫാര്‍മ വിഭാഗത്തില്‍ ജപ്പാന്‍, ലാറ്റിന്‍ അമേരിക്ക, മധ്യ കിഴക്ക് രാജ്യങ്ങളിലെ ഉപഭോക്താക്കളില്‍ നിന്ന് കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്. ചൈനയില്‍ നിന്ന് കടുത്ത മത്സരം നേരിടുന്നുണ്ട്. ഫാര്‍മ വിഭാഗത്തില്‍ മറ്റ് ഔഷധ നിര്‍മാതാക്കള്‍ക്ക് വേണ്ട രാസവസ്തുക്കള്‍ ആക്റ്റീവ് ഫാര്‍മ ഇന്‍ഗ്രീഡിയെന്റ്‌സ് (എ.പി.ഐ) ഉത്പാദിപ്പിക്കുകയാണ് പ്രധാന ബിസിനിസ്.
4. മൃഗ ആരോഗ്യ വിഭാഗത്തിന് പുതിയ വിവിധ വിവിധോദ്ദേശ ഉത്പാദന കേന്ദ്രം ഗുജറാത്തില്‍ പനോളിയില്‍ ആരംഭിച്ചു. പുതിയ ഉത്പന്നങ്ങള്‍ ഈ വിഭാഗത്തില്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. മൃഗ ആരോഗ്യ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന വിള സംരക്ഷണ (crop protection) വിപണിയില്‍ ഡി സ്റ്റോക്കിംഗ് നടക്കുന്നതിനാല്‍ വരുമാന വളര്‍ച്ച മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു കുറഞ്ഞു. വരും പാദങ്ങളില്‍ ബിസിനസ് മെച്ചപ്പെടുമെന്ന് കരുതുന്നു.
6. ആഗോള രാസവസ്തുക്കളുടെ വിപണിയില്‍ ചാഞ്ചാട്ടവും കടുത്ത വില മത്സരവും ഉയര്‍ന്ന ഇന്‍വെന്ററിയും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില - 390 രൂപ
നിലവില്‍ വില - 302.15 രൂപ.
Stock Recommendation by Anand Rathi Investment Services.
(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)