Begin typing your search above and press return to search.
ക്രിപ്‌റ്റോയെ പ്രോത്സാഹിപ്പിക്കില്ല ;നിര്‍മല സീതാരാമന്‍
രാജ്യത്തെ ക്രിപ്‌റ്റോ മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ക്രിപ്‌റ്റോ കറന്‍സികളെക്കുറിച്ച് വിവരങ്ങളൊന്നും ശേഖരിച്ചിട്ടില്ല. ക്രിപ്‌റ്റോ കറന്‍സി ബില്ലും, ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി സംബന്ധിച്ച നിയമങ്ങളും നിമയസഭയില്‍ അവതരിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ലോക്‌സഭയിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. ക്യാബിനറ്റിൻ്റെ അനുമതി ലഭിച്ചതിന് ശേഷമേ ക്രിപ്‌റ്റോ ബില്‍ അവതരിപ്പിക്കുവെന്ന് നേരത്തെ കേന്ദ്രം വ്യക്തമാക്കിയിരുന്നു.
റിസര്‍വ് ബാങ്ക് അവതരിപ്പിക്കുന്ന സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിക്ക് (സിബിസിഡി) ക്രിപ്‌റ്റോയെപ്പോലെ വിലയില്‍ ചാഞ്ചാട്ടം
ഉണ്ടായിരിക്കില്ല. എന്നിരുന്നാലും സിബിസിഡിയുമായി ബന്ധപ്പെട്ട റിസ്‌ക് സാധ്യതകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും നിര്‍മല സീതാരാമന്‍ അറിയിച്ചു. സിബിസിഡി സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്-1934 ഭേതഗതി ചെയ്യാന്‍ 2021 ഓക്ടബറിലാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം സമര്‍പ്പിച്ചത്. സിബിസിഡി കറന്‍സിയിന്മേലുള്ള ആശ്രത്വം, കൈമാറ്റച്ചെലവ്, സെറ്റില്‍മെന്റ് റിസ്‌ക് എന്നിവ കുറയ്ക്കുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
ഡിസംബര്‍ 23ന് ആണ് പാര്‍ലെമെന്റിൻ്റെ ശീതകാല സമ്മേളനം അവസാനിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം ഒക്ടോബര്‍വരെ നടന്ന 61 ഐപിഒകളിലൂടെ 52,759 കോടി രൂപയാണ് കമ്പനികള്‍ സമാഹരിച്ചത്. 56 കമ്പനികള്‍ 31,060 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഐപിഒകളിലൂടെ സമാഹരിച്ചതെന്നും അതില്‍ 27ഉം എസ്എംഇകളാണെന്നും (Small and mid-size enterprises) ധനമന്ത്രി ലോക്‌സഭയെ അറിയിച്ചു.
Next Story
Videos