Begin typing your search above and press return to search.
എന്‍ആര്‍ഇഎല്‍ ഐപിഒ അടുത്ത വര്‍ഷം, നിക്ഷേപകരെ തേടി എന്‍ടിപിസി
പൊതു മേഖലാ സ്ഥാപനമായ എന്‍ടിപിസി തങ്ങളുടെ റിനീവബിള്‍ എനര്‍ജി വിഭാഗമായ എന്‍ആര്‍ഇഎല്ലിലെ ഓഹരി പങ്കാളിത്വം കുറയ്ക്കുന്നു. 50 ശതമാനത്തിന് താഴെ ഓഹരികള്‍ നിലനിര്‍ത്താനാണ് എന്‍ടിപിസിയുടെ തീരുമാനം. 2020 ഒക്ടോബറിലാണ് എന്‍ഡിപിസിക്ക് കീഴീല്‍ നാഷണല്‍ റിനീവബിള്‍ എനര്‍ജി ലിമിറ്റഡ് (എന്‍ആര്‍ഇഎല്‍) പ്രവര്‍ത്തം ആരംഭിച്ചത്. ഈ ദശകത്തില്‍ 60 ജിഗാവാട്ടിൻ്റെ ഊര്‍ജ്ജ പദ്ധതികള്‍ സ്ഥാപിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
നിലവില്‍ എന്‍ആര്‍ഇഎല്ലിനായി നിക്ഷേപകരെ തേടുകയാണ് എന്‍ടിപിസി. ഇതിൻ്റെ ഭാഗമായി വരുംമാസങ്ങളില്‍ ഗ്ലോബല്‍ റോഡ് ഷോകള്‍ സംഘടിപ്പിക്കും. 2022 ഒക്ടോബറിന് മുമ്പായി എന്‍ആര്‍ഇഎല്ലിൻ്റെ പ്രാരംഭ ഓഹരി വില്‍പ്പന നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ഗുജറാത്തിലെ ഘവാടയില്‍ 5 ജിഗാവാട്ടിൻ്റെ സോളാര്‍ പ്ലാൻ്റ് എന്‍ആര്‍ഇഎല്‍ നിര്‍മിക്കുന്നുണ്ട്.
15 ജിഗാവാട്ടിൻ്റെ സോളാര്‍ സെല്‍& മൊഡ്യൂള്‍ നിര്‍മ്മാണം, രാജ്യത്തെ ആദ്യ ഗ്രീന്‍ ഹൈഡ്രജന്‍ എനര്‍ജി സ്‌റ്റോറേജ് പ്രോജക്ട് എന്നിവയ്ക്ക് വേണ്ടിയാണ് എന്‍ആര്‍ഇഎല്‍ പ്രധാനമായും നിക്ഷേപകരെ തേടുന്നത്. ഗ്രീന്‍ ഹൈഡ്രജന് പുറമെ മെഥനോളിലും നിക്ഷേപം നടത്താന്‍ ഈ പൊതുമേഖലാ സ്ഥാപനം ലക്ഷ്യമിടുന്നുണ്ട്. 15,000 കോടി രൂപ കണ്ടെത്താനുള്ള കേന്ദ്ര സര്‍ക്കാരിൻ്റെ പദ്ധതിയുടെ ഭാഗമായി എന്‍ടിപിസിയുടെ മൂന്ന് ഉപസ്ഥാപനങ്ങളുടെ ഓഹരികളാണ് വില്‍ക്കുന്നത്.
Next Story
Videos