രേഖകള്‍ സമര്‍പ്പിച്ചു, പാരസോള്‍ കെമിക്കല്‍സ് ഓഹരി വിപണിയിലേക്ക്

സ്‌പെഷ്യാലിറ്റി കെമിക്കല്‍സ് കമ്പനിയായ പാരസോള്‍ കെമിക്കല്‍സ് ഓഹരി വിപണിയിലേക്ക്. ഇതിനുമുന്നോടിയായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് മുമ്പാകെ രേഖകള്‍ സമര്‍പ്പിച്ചു. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 800 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 250 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 90 ലക്ഷം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലും അടങ്ങുന്നതായിരുന്നു പ്രാമിക ഓഹരി വില്‍പ്പനയെന്ന് ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസില്‍ (ഡിആര്‍എച്ച്പി) പറയുന്നു.

ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ 160 കോടിയോളം രൂപ കടം വീട്ടാനും 30 കോടി പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കുമായിരിക്കും കമ്പനി വിനിയോഗിക്കുക.

അസെറ്റോണ്‍ ഡെറിവേറ്റീവുകളുടെയും ഫോസ്ഫറസ് ഡെറിവേറ്റീവുകളുടെയും ഇന്ത്യയിലെ മുന്‍നിര സംയോജിത നിര്‍മാതാക്കളില്‍ ഒന്നാണ് പാരസോള്‍ കെമിക്കല്‍സ്. ഫാര്‍മസ്യൂട്ടിക്കല്‍സ്, അഗ്രോകെമിക്കല്‍സ്, ഹോം ആന്‍ഡ് പേഴ്‌സണല്‍ കെയര്‍, പെര്‍ഫോമന്‍സ് കെമിക്കല്‍സ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് കമ്പനി ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നത്. ഏഷ്യ, വടക്കേ അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലെ 45 രാജ്യങ്ങളിലായി കമ്പനി ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. നവി മുംബൈ ആസ്ഥാനമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it