പുതിയ ഷോറൂമുകള്‍; പ്രഖ്യാപനം കല്യാണ്‍ ഓഹരികള്‍ക്ക് നേട്ടമോ ?
റീട്ടെയില്‍ വിപണിയിലെ സാന്നിധ്യം 30 ശതമാനം വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കല്യാണ്‍ ജൂവലേഴ്‌സ്. അതിന്റെ ഭാഗമായി 52 ആഴ്ചകളിലായി 52 ഷോറൂമുകളാണ് കല്യാണ് പുതുതായി ആരംഭിക്കുന്നത്. ദക്ഷിണേന്ത്യയ്ക്ക് പുറത്തുള്ള സാന്നിധ്യം വ്യാപിപ്പിക്കുകയാണ് കല്യാണിന്റെ ലക്ഷ്യം.
കമ്പനിയുടെ ഇന്ത്യയിലെ വരുമാനത്തിന്റെ 35 ശതമാത്തോളം ആണ് ദിക്ഷിണേന്ത്യയ്ക്ക് പുറത്ത് നിന്ന് എത്തുന്നത്. പുതിയ ഷോറുമുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ന് കല്യാണ്‍ ഓഹരികള്‍ 3.15 ശതമാനത്തോളം ആണ് ഉയര്‍ന്നത്. 108.75 രൂപയ്ക്ക് വ്യപാരം ആരംഭിച്ച ഓഹരികള്‍ 111.70 രൂപവരെ ഉയര്‍ന്നിരുന്നു. നിലവില്‍ 111.20 രൂപയാണ് (12.40 PM) കല്യാണ്‍ ഓഹരികളുടെ വില.
2022ല്‍ ഇതുവരെ 62.93 ശതമാനം നേട്ടമാണ് കല്യാണ്‍ ജുവലേഴ്‌സ് നിക്ഷേപകര്‍ക്ക് നല്‍കിയത്. കഴിഞ്ഞ മാസം 150 രൂപ ടാര്‍ഗറ്റില്‍ ഐസിഐസിഐ സെക്യൂരിറ്റീസ് കല്യാണ്‍ ഓഹരികള്‍ക്ക് ബൈ കോള്‍ (Buy Call) നല്‍കിയിരുന്നു.
അസറ്റ് ലൈറ്റ്' ബിസിനസ് മോഡലിലേക്ക് മാറാനൊരുങ്ങുകയാണെന്ന് നവംബറില്‍ കല്യാണ്‍ വ്യക്തമാക്കിയിരുന്നു. നൂതന ഫ്രാഞ്ചൈസി മോഡല്‍, കടബാധ്യത കുറച്ച് ഭാവി മൂലധന ആവശ്യങ്ങള്‍ക്ക് കുറഞ്ഞ ചെലവിലുള്ള ഫണ്ട് സമാഹരണം എന്നിവയിലൂടെ ബിസിനസ് വിപുലീകരണത്തിനും മികച്ച വളര്‍ച്ച ഉറപ്പാക്കാനും വിവിധ പദ്ധതികളാണ് കമ്പനി നടപ്പാക്കുന്നത്. സെപ്റ്റംബര്‍ 31 വരെയുള്ള അവസാനിച്ച പന്ത്രണ്ട് മാസങ്ങളില്‍ (TTM ) 13,000 കോടി രൂപയുടെ വിറ്റുവരവും 425 കോടി രൂപയുടെ അറ്റാദായവുമാണ് കല്യാണ്‍ ജൂവലേഴ്‌സ് നേടിയത്.