അദാനി-ഹിന്‍ഡന്‍ബര്‍ഗ് പ്രശ്‌നങ്ങള്‍ക്കിടയില്‍ 9200 കോടി ലാഭമുണ്ടാക്കിയ നിക്ഷേപകന്‍

അദാനി ഗ്രൂപ്പിന്റെ ഓഹരികളിലെ ശക്തമായ തിരിച്ചുവരവിൽ നേട്ടവുമായി രാജീവ് ജെയിന്റെ നേതൃത്വത്തിലുള്ള ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ്. രാജീവ് ജെയിന് മൂന്നു മാസത്തിനുള്ളിൽ അദാനി ഗ്രൂപ്പിലെ നാല് കമ്പനികളിലെ നിക്ഷേപത്തിൽ നിന്ന് 60 ശതമാനം ലാഭം നേടാനായി. മാര്‍ച്ച് രണ്ടിന് അദാനി ഗ്രൂപ്പിന്റെ ഓഹരികളിലുള്ള ജി.ക്യു.ജി പാര്‍ട്ണേഴ്സിന്റെ നിക്ഷേപം 15,446.35 കോടി രൂപയായിരുന്നു. മെയ് 23ലെ വ്യാപാരത്തില്‍ ഇത് 9,213 കോടി രൂപ ഉയര്‍ന്ന് 24,659 കോടി രൂപയിലെത്തി. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോർട്ടിനെ തുടർന്ന് അദാനി ഓഹരികള്‍ നഷ്ടത്തിലായ സമയത്തായിരുന്നു അദ്ദേഹം ഈ ഓഹരികള്‍ അന്ന് വാങ്ങിയത്.

ഈ നിക്ഷേപത്തേടെ ജി.ക്യു.ജിയുടെ ചെയര്‍മാനും ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസുമായ രാജീവ് ജെയിന്‍ 2 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഫോര്‍ബ്സ് ബില്യണയേഴ്സ് 2023 പട്ടികയിലെ ഏറ്റവും പുതിയ അംഗമായി. ജി.ക്യു.ജിയില്‍ ജെയിനിന് 69 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. കൂടാതെ സ്ഥാപനം 88 ബില്യണ്‍ ഡോളറിന്റെ ആസ്തി കൈകാര്യം ചെയ്യുന്നുണ്ട്.

രാജീവ് ജെയിനിന്റെ അദാനി ഗ്രൂപ്പ് ഓഹരികള്‍

അദാനി എന്റര്‍പ്രൈസസിന്റെ 3.8 ലക്ഷം കോടി ഓഹരികള്‍ 1,410.86 രൂപ നിരക്കില്‍ 5,460 കോടി രൂപയ്ക്കാണ് ജി.ക്യു.ജി പാര്‍ട്ണേഴ്സ് വാങ്ങിയത്. ചൊവ്വാഴ്ച ഈ ഓഹരികളുടെ മൂല്യം 10,193 കോടി രൂപയായി. 8.86 ലക്ഷം കോടി അദാനി പോര്‍ട്ട്‌സ് ഓഹരികള്‍ 596.20 രൂപ നിരക്കില്‍ 5,282 കോടി രൂപയ്ക്ക് വാങ്ങി. നിക്ഷേപ മൂല്യം 6,504 കോടി രൂപയായി ഉയര്‍ന്നു.

അദാനി ഗ്രീന്‍ എനര്‍ജിയുടെ 5.56 ലക്ഷം കോടി ഓഹരികള്‍ 504.60 രൂപയ്ക്ക് വാങ്ങിയിരുന്നു.അതിന്റെ മൂല്യം 2,806 കോടി രൂപയായുന്നു. ചൊവ്വാഴ്ചത്തെ വ്യാപാരത്തില്‍ ഈ ഓഹരികള്‍ 5,498 കോടി രൂപയായി. അദാനി ട്രാന്‍സ്മിഷനില്‍ 2.84 ലക്ഷം കോടി ഓഹരികള്‍ 668.40 രൂപയ്ക്ക് വാങ്ങി. ഇത് മൊത്തം 1,898 കോടി രൂപയായിരുന്നു. ചൊവ്വാഴ്ചത്തെ വ്യാപാരത്തോടെ ഈ ഓഹരികള്‍ 2,465 കോടി രൂപ മൂല്യമുള്ളതായി.


അദാനി ഗ്രൂപ്പ് കമ്പനികൾ

ഇന്ത്യയില്‍ ജനിച്ച സാമ്പത്തിക വിദഗ്ധനായ രാജീവ് ജെയിന്‍ 2016ലാണ് അമേരിക്കയിലെ ഫ്‌ലോറിഡയില്‍ ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ് എന്ന കമ്പനി സ്ഥാപിക്കുന്നത്. ഇത് ഒരു അസറ്റ് മാനേജ്‌മെന്റ് സ്ഥാപനമാണ്. അദ്ദേഹം കമ്പനിയുടെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസറും ചെയര്‍മാനുമാണ്. ഗൗതം അദാനി തന്റെ തലമുറയിലെ ഏറ്റവും മികച്ച സംരംഭകരില്‍ ഒരാളാണെന്ന് അദാനി ഓഹരികള്‍ വാങ്ങിയപ്പോള്‍ രാജീവ് ജെയിന്‍ അഭിപ്രായപ്പെട്ടിരുന്നു.

ഇന്ത്യയിലുടനീളമുള്ള ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ഇന്‍ഫ്രാസ്ട്രക്ചര്‍ ആസ്തികള്‍ അദാനിക്കുണ്ടെന്നും ഈ കമ്പനികളുടെ ദീര്‍ഘകാല വളര്‍ച്ചാ സാധ്യതകളില്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. ഏപ്രിലില്‍ ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണങ്ങളില്‍ താന്‍ അസ്വസ്ഥനല്ലെന്ന് പറഞ്ഞ അദ്ദേഹം അദാനി കമ്പനികളുടെ ഓഹരികളില്‍ ഇനി ഏകദേശം 1 ബില്യണ്‍ ഡോളറിന്റെ അധിക നിക്ഷേപത്തിനൊരുങ്ങുകയാണ്.


Related Articles
Next Story
Videos
Share it