4,000 കോടി രൂപയുടെ പുതിയ പദ്ധതികള്‍, പ്രീ സെയില്‍സ് വര്‍ധിച്ചു, ഓഹരി മുന്നേറുമോ?
മഹീന്ദ്ര ഗ്രൂപ്പിന് കീഴിലുള്ള പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് മഹീന്ദ്ര ലൈഫ് സ്‌പേസ് (Mahindra Life Space Ltd). 2023-24 മാര്‍ച്ച് പാദത്തില്‍ 28 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1,086 കോടി രൂപയുടെ വില്‍പ്പന നടത്താന്‍ സാധിച്ചു. 27.3 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ സാധിച്ചു. 2023-24ല്‍ മൊത്തം വികസന മൂല്യം 4,400 കോടി രൂപയായി. ഭവന ബിസിനസ് കളക്ഷന്‍ 1,385 കോടി രൂപയായി.
1. 2027-28ല്‍ 8,000 മുതല്‍ 10,000 കോടി രൂപയുടെ പ്രീ സെയില്‍സ് (നിര്‍മാണം ആരംഭിക്കുന്നതിന് മുന്‍പുള്ള ബുക്കിംഗ്) ലക്ഷ്യമിടുന്നു. അതിനായി 7,500 കോടി രൂപയുടെ മൂലധന ചെലവ് പ്രതീക്ഷിക്കുന്നു. ധനസമാഹരണത്തിലൂടെ അത് സാധ്യമാകുമെന്ന് കരുതുന്നു.
2. 2024-25ല്‍ ഏതാനും പുതിയ പദ്ധതികള്‍ ആരംഭിച്ചു. 27.3 ലക്ഷം ചതുരശ്ര അടിയില്‍ മുംബൈയില്‍ മഹീന്ദ്ര വിസ്ത, പൂനെയില്‍ മഹീന്ദ്ര കോഡ് നെയിം, ചെന്നൈയില്‍ ഗ്രീന്‍ എസ്‌റ്റേസ്, ബാംഗ്ലൂരില്‍ മഹീന്ദ്ര സെന്‍ എന്നിവയാണ് പുതിയതായി ആരംഭിച്ചത്.
3. വ്യാവസായിക വാണിജ്യ പദ്ധതികളില്‍ വളര്‍ച്ച കുറഞ്ഞെങ്കിലും ഭവന പദ്ധതികളില്‍ മികച്ച വളര്‍ച്ച നേടാന്‍ സാധിച്ചു. വ്യാവസായിക ബിസിനസ് വിഭാഗത്തില്‍ 2023-24ല്‍ 119.4 ഏക്കര്‍ വാടകയ്ക്ക് നല്‍കി 370 കോടി രൂപ നേടാന്‍ സാധിച്ചു.
4. മഹാരാഷ്ട്ര താനെയില്‍ സംയോജിത ഐ.ടി ടൗണ്‍ഷിപ്പ് പദ്ധതി 2025-26ല്‍ ആരംഭിക്കുന്നു. ഇത് പകുതി ഭവനങ്ങളും, പകുതി വാണിജ്യ കെട്ടിടങ്ങളുമാണ്.
5. 2023-24 ഭവന പദ്ധതികളില്‍ പ്രീ സെയില്‍സ് റെക്കോഡ് 2,328 കോടി രൂപയായി. അഹമ്മദാബാദിലും, പൂനെയിലും പുതിയ പദ്ധതികള്‍ നടപ്പാക്കുന്നു. അടുത്ത നാലു വര്‍ഷം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ കമ്പനിയെ വളര്‍ച്ചയുടെ പാതയിലേക്ക് നയിക്കുമെന്ന് കരുതാം.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -785 രൂപ
നിലവില്‍ 628.30.
Stock Recommendation by Sharekhan by BNP Paribas.
(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)