ആലസ്യത്തില്‍ ഓഹരിവിപണി; സെന്‍സെക്‌സിന്റെ നേട്ടം 22 പോയിന്റ്
ആഭ്യന്തര-വിദേശതലങ്ങളില്‍ നിന്നുള്ള അനുകൂല ഘടകങ്ങളുടെ അഭാവത്തെ തുടര്‍ന്ന് ആലസ്യത്തിലേക്ക് വീണ് ഇന്ത്യന്‍ ഓഹരി സൂചികകള്‍. വ്യാപാര സെഷനിലുടനീളം ഉണര്‍വ് വിട്ടൊഴിഞ്ഞ് നിന്ന സെന്‍സെക്‌സ്, വ്യാപാരം പൂര്‍ത്തിയാക്കിയത് വെറും 22 പോയിന്റ് (0.04 ശതമാനം) നേട്ടത്തോടെ 59,655.06ല്‍. നിഫ്റ്റി 0.40 പോയിന്റ് നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത് 17,624.05ലും.
ഐ.ടി., എഫ്.എം.സി.ജി, ഫാര്‍മ ഓഹരികളില്‍ ഇന്ന് നേരിയ വാങ്ങല്‍ താത്പര്യം ദൃശ്യമായി. എന്നാല്‍ വാഹനം, പി.എസ്.യു ബാങ്ക്, ബാങ്കിംഗ്, ലോഹം, റിയാല്‍റ്റി, ധനകാര്യ ഓഹരികളില്‍ വില്‍പന സമ്മര്‍ദ്ദം ഉണ്ടായതോടെ സൂചികകളില്‍ നിന്ന് വലിയ മുന്നേറ്റം അകന്നുനിന്നു. ഐ.ടി.സി., ടി.സി.എസ്., വിപ്രോ, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്.സി.എല്‍ ടെക്, ഇന്‍ഫോസിസ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, വൊഡാഫോണ്‍ ഐഡിയ, സൊമാറ്റോ, ടാറ്റാ ടെലി (മാഹാരാഷ്ട്ര), ഡെല്‍ഹിവെറി, എച്ച്.ഡി.എഫ്.സി., കോട്ടക് ബാങ്ക്, ബജാജ് ഫിനാന്‍സ് എന്നിവയാണ് ഇന്ന് മികച്ച നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള്‍.
ഇന്ന് പ്രവര്‍ത്തനഫലം പ്രഖ്യാപിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികളും നേട്ടത്തിലാണുള്ളത്. ടെക് മഹീന്ദ്ര, മാരുതി സുസുക്കി, ടാറ്റാ സ്റ്റീല്‍, അള്‍ട്രടെക് സിമന്റ്, ബജാജ് ഫിന്‍സെര്‍വ്, ടാറ്റാ മോട്ടോഴ്‌സ്, അദാനി എന്റര്‍പ്രൈസസ്, എസ്.ബി.ഐ ലൈഫ് ഇന്‍ഷ്വറന്‍സ്, ഗ്ലാന്‍ഡ് ഫാര്‍മ, ഒബ്‌റോയി റിയാല്‍റ്റി, എച്ച്.ഡി.എഫ്.സി ലൈഫ്, ടി.വി.എസ് മോട്ടോര്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഭാരതി എയര്‍ടെല്‍ എന്നിവ നഷ്ടത്തിലേക്ക് വീണു.
അമേരിക്കയില്‍ പുതിയ തൊഴിലില്ലായ്മ നിരക്ക് കൂടിയത് സാമ്പത്തികമാന്ദ്യ ഭീതി വീണ്ടും ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍, റിസര്‍വ് ബാങ്കിന്റെ കഴിഞ്ഞ ധനനയ നിര്‍ണയ യോഗത്തിന്റെ മിനുട്ട്‌സ് പുറത്തുവന്നിരുന്നു. പണപ്പെരുപ്പം സംബന്ധിച്ച് എം.പി.സി അംഗങ്ങള്‍ക്കിടയില്‍ ആശങ്കവിട്ടൊഴിഞ്ഞിട്ടില്ലെന്ന് മിനുട്ടസ് വ്യക്തമാക്കുന്നുണ്ട്. ഇതും ഓഹരി നിക്ഷേപകരെ ആശങ്കപ്പെടുത്തുകയാണ്.