വില്‍പനസമ്മര്‍ദം തളര്‍ത്തുന്നു; വോഡ-ഐഡിയയ്ക്കും മഹീന്ദ്രയക്കും മുന്നേറ്റം, മലക്കം മറിഞ്ഞ് ഭാരത് ഡൈനാമിക്‌സ്

നല്ല നേട്ടത്തില്‍ വ്യാപാരം തുടങ്ങി. പിന്നീടു കൂടുതല്‍ കയറി. എന്നാല്‍ കുറേ കഴിഞ്ഞപ്പോള്‍ നേട്ടം കുറഞ്ഞു. സെന്‍സെക്‌സ് 74,479 വരെയും നിഫ്റ്റി 23,654 വരെയും കയറിയിട്ടു കുത്തനേ താണു. വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ മുഖ്യ സൂചികകള്‍ 0.25 ശതമാനം മാത്രം ഉയര്‍ച്ചയിലാണ്. വില്‍പന സമ്മര്‍ദം ബുള്‍ ഓപ്പറേറ്റര്‍മാരെ വിഷമത്തിലാക്കുകയാണ്.

മികച്ച റിസല്‍ട്ടിന്റെ ബലത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് ഓഹരി അഞ്ചു ശതമാനം ഉയര്‍ന്ന് 1744.60 രൂപ വരെ എത്തി. വിശദമായ വായനയ്ക്ക് ലിങ്ക് ക്ലിക്ക് ചെയ്യു.
വോഡഫോണ്‍ ഐഡിയ നാലു ശതമാനം കയറി. പുതിയ സര്‍ക്കാര്‍ കമ്പനിയെ സഹായിക്കാന്‍ നടപടി എടുക്കുമെന്ന പ്രതീക്ഷ പലര്‍ക്കുമുണ്ട്.

ഇന്‍ഫോസിസിന് ക്ഷീണമായി യു.എസ് കമ്പനി

വില്‍പനയും ലാഭവും കുറഞ്ഞതും അടുത്ത പാദത്തില്‍ വീണ്ടും ക്ഷീണമാകുമെന്ന് അറിയിക്കുകയും ചെയ്ത യു.എസ് കമ്പനി സെയില്‍സ് ഫോഴ്‌സ് ഓഹരിക്ക് കഴിഞ്ഞ ദിവസം 20 ശതമാനം ഇടിവുണ്ടായി. സെയില്‍സ് ഫോഴ്‌സ് ഇന്‍ഫോസിസിന്റെ വലിയ ഇടപാടുകാരാണ്. ഇന്‍ഫോസിസ് ഓഹരി ഇതു മൂലം 1.8 ശതമാനം കുറഞ്ഞു.

ബാങ്ക് ഓഫ് അമേരിക്ക റേറ്റിംഗ് കൂട്ടിയതിനെ തുടര്‍ന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓഹരി രണ്ടു ശതമാനത്തിലധികം ഉയര്‍ന്നു.
ഏഴു ശതമാനം വരുമാന വര്‍ധനയില്‍ 89 ശതമാനം ലാഭം വര്‍ധിപ്പിച്ച ഭാരത് ഡൈനാമിക്‌സ് ഓഹരി ആദ്യം അഞ്ചു ശതമാനം ഉയര്‍ന്നിട്ട് വില്‍പന സമ്മര്‍ദം മൂലം മൂന്നു ശതമാനം നഷ്ടത്തിലായി.

രൂപ, സ്വര്‍ണം, ക്രൂഡ്

രൂപ ഇന്നു നല്ല നേട്ടത്തില്‍ തുടങ്ങി. ഡോളര്‍ ആറു പൈസ താണ് 83.26 രൂപയില്‍ ഓപ്പണ്‍ ചെയ്തു. 83.24 രൂപ വരെ എത്തിയിട്ട് 83.28 രൂപയിലേക്കു കയറി.
സ്വര്‍ണം ലോകവിപണിയില്‍ 2,338 ഡോളറിലേക്കു താഴ്ന്നു. കേരളത്തില്‍ സ്വര്‍ണം പവന് വില മാറ്റമില്ലാതെ 53,360 രൂപയില്‍ തുടരുന്നു.
ക്രൂഡ് ഓയില്‍ വില കുറഞ്ഞു വരുകയാണ്. ബ്രെന്റ് ഇനം 81.55 ഡോളര്‍ ആയി.
Related Articles
Next Story
Videos
Share it