ഇന്ത്യയുടെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കിന്റെ ഓഹരികൾ വാങ്ങാം

1994 ൽ സ്ഥാപിതമായ ഇന്ത്യയുടെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് അതി നൂതന സാങ്കേതികവിദ്യകൾ നടപ്പാക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിൽ എന്നും മുന്നിലായിരുന്നു. 2022 ജനവരിയിൽ കേന്ദ്ര സർക്കാർ പിന്തുണയുള്ള ബ്ലോക്ക് ചെയിൻ പ്ലാറ്ഫോമിലൂടെ രണ്ടു വ്യവസായ ഉപഭോക്താക്കൾക്ക് വേണ്ടി ആഭ്യന്തര വ്യാപാര ഇടപാകൾ വിജയകരമായി നടപ്പാക്കി.

ഇന്ത്യയിൽ 4758 ശാഖകളും, 10,990 എ ടി എമ്മുകളും ഉണ്ട്, 6 ആക്സിസ് വിർച്യുൽ കേന്ദ്രങ്ങളിൽ 1500 വിർച്യുൽ റിലേഷൻഷിപ്പ് മാനേജർ മാരുടെ സേവനം ലഭ്യമാക്കുന്നുണ്ട്.വിദേശത്ത് 8 രാജ്യങ്ങളിൽ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. റീറ്റെയ്ൽ ബാങ്കിംഗ് കൂടാതെ , മർച്ചന്റ് ബാങ്കിംഗ് ട്രെഷറി സേവനങ്ങളും നൽകുന്നുണ്ട്.

സിറ്റി ബാങ്കിന്റെ ഉപഭോക്തൃ ബിസിനസ്സ് വിഭാഗം ഏറ്റെടുത്തതിലൂടെ ഡെപ്പോസിറ്റുകളും, വായ്പകളിലും കൂടുതൽ വളർച്ച കൈവരിക്കാൻ സാധിക്കും. ഇതിലൂടെ 50,200 കോടി രൂപയുടെ ഡിപ്പോസിറ്റുകളാണ് ആക്സിസ് ബാങ്കിലേക്ക് മാറ്റപെടുന്നത്.

2022 -22 നാലാം പാദത്തിൽ പലിശയിൽ നിന്നുള്ള വരുമാനം 16.7 % വർധിച്ച് 8819 കോടി രൂപയായി. കറന്റ് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ടുകളിൽ 19.3 % വർധനവ് രേഖപ്പെടുത്തി. മൊത്തം നിഷ്ക്രിയ ആസ്തികൾ 0.88 % കുറഞ്ഞ് 2.82 ശതമാനമായി. ഡിപ്പോസിറ്റ് വർധിപ്പിച്ച് കൂടുതൽ വായ്പകൾ നൽകുന്നതിലൂടെ മാർജിൻ വർധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.

നിക്ഷേപകർക്കുള്ള നിർദേശം : വാങ്ങുക (Buy)

ലക്ഷ്യ വില: 828 രൂപ

നിലവിൽ: 664 രൂപ


(Stock Recommendation by Geojit Financial Services)


(ഇതൊരു ധനം സ്റ്റോക്ക് റെക്കമെന്റേഷന്‍ അല്ല)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it