Begin typing your search above and press return to search.
സോഡ ആഷിന് ആഗോള ഡിമാന്റ് വർധനവ്: ടാറ്റ കെമിക്കൽസിനു നേട്ടം
ടാറ്റ ഗ്രൂപ് കമ്പനിയായ ടാറ്റ കെമിക്കൽസ് (Tata Chemicals Ltd) ലോകത്തെ 6-ാമത്തെ വലിയ സോഡ ആഷ് (soda ash) നിർമാതാക്കളാണ്. സോഡ ആഷ് പ്രധാനമായിട്ടും വാഷിംഗ് പൗഡർ, സോപ്പ് എന്നിവയുടെ ഉല്പാദനത്തിനാണ് ഉപയോഗിക്കുന്നത്. സോഡാ ആഷ് കൂടാതെ, സോഡിയം ബൈ കാര്ബോനെറ്റ്, ഉപ്പ്, സമുദ്ര രാസവസ്തുക്കൾ, വ്യാവസായിക ഉപ്പ്, സ്പെഷ്യാലിറ്റി രാസവസ്തുക്കളും ടാറ്റ കെമിക്കൽസ് നിർമിക്കുന്നുണ്ട്. 2021 ൽ ഗുണമേന്മ നവീകരണത്തിനുള്ള അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു. പാഴായ ലിഥിയം അയോൺ ബാറ്ററികളിൽ നിന്ന് ഉപയോഗപ്രദമായ രാസവസ്തുക്കൾ വേർതിരിച്ചെടുക്കുന്ന സംവിധാനത്തിനാണ് പുരസ്‌കാരം ലഭിച്ചത്.
അമേരിക്ക, കെനിയ തുടങ്ങിയ രാജ്യങ്ങളിൽ സോഡ ആഷിന് ഡിമാന്റ് വർധിച്ചത് കയറ്റുമതി വരുമാനവും മാർജിനും ഉയർത്താൻ സഹായിച്ചു. അടുത്ത ഒന്നര വർഷത്തിൽ സോഡ ആഷ് ഡിമാന്റ് വർധിക്കുകയും അതിൽ നിന്നുള്ള വിറ്റുവരവും മാർജിനും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. കയറ്റുമതി ചെയ്യുന്ന സോഡ ആഷിന്റെ വില വർധനവ് വരുത്തിയിതിലൂടെ വർധിച്ച ഊർജ, രാസവസ്തുക്കളുടെ വില വർധനവ് നേരിടാൻ സാധിച്ചിട്ടുണ്ട്. സോളാർ ഗ്ലാസ്, ഇ വി ബാറ്ററികളിലെ ലിഥിയം കാര്ബോനെറ്റ് ഉൽപാദനത്തിന് സോഡ ആഷിന്റെ ഉപയോഗം വർധിക്കുന്നുണ്ട്.
2021-22 ൽ നാലാം പാദത്തിൽ സാമ്പത്തിക ഫലം മികച്ചതായിരുന്നു- വിറ്റ് വരവ് 3480.67 കോടി രൂപ. ഈ ഓഹരിയിൽ നിന്ന് ഒരുവർഷത്തെ ആദായം ബി എസ് ഇ ഓഹരി സൂചികയേക്കാൾ 8.63 % അധികമായിരുന്നു
2021-22 ൽ നാലാം പാദത്തിൽ സാമ്പത്തിക ഫലം മികച്ചതായിരുന്നു- വിറ്റ് വരവ് 3480.67 കോടി രൂപ. ഈ ഓഹരിയിൽ നിന്ന് ഒരുവർഷത്തെ ആദായം ബി എസ് ഇ ഓഹരി സൂചികയേക്കാൾ 8.63 % അധികമായിരുന്നു
നിക്ഷേപകർക്കുള്ള നിർദേശം: വാങ്ങുക (Buy)
ലക്ഷ്യ വില 1146 രൂപ
നിലവിലെ വില 940 രൂപ
(Stock Recommendation by Nirmal Bang Research)
Next Story
Videos