റെക്കോഡ് അറ്റാദായം, കിട്ടാക്കടവും കുറഞ്ഞു; ഫെഡറല്‍ ബാങ്ക് ഓഹരിയില്‍ മുന്നേറ്റം ഉണ്ടായേക്കാം

2023-24 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദഫലം പുറത്തുവന്നപ്പോള്‍ റെക്കോഡ് നേട്ടമാണ് ഫെഡറല്‍ ബാങ്കിന് (Federal Bank) കരസ്ഥമാക്കാന്‍ കഴിഞ്ഞത്. ഇത് ഓഹരിയെക്കുറിച്ചുള്ള പ്രതീക്ഷയും വര്‍ധിപ്പിച്ചു. നിക്ഷേപങ്ങളില്‍ 23 ശതമാനം, വായ്പാ വിതരണത്തില്‍ 20 ശതമാനം എന്നിങ്ങനെ ബാങ്ക് വാര്‍ഷിക വര്‍ധന രേഖപ്പെടുത്തി. മികച്ച അറ്റ പലിശ വരുമാനവും മാര്‍ജിനും നേടാനായി. ഫെഡറല്‍ ബാങ്ക് ഓഹരിയുടെ മുന്നേറ്റ സാധ്യതയെ കുറിച്ച് കൂടുതല്‍ അറിയാം:

1. 2023-24 സെപ്റ്റംബര്‍ പാദത്തില്‍ ബാങ്കിന്റെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ത്രൈമാസ അറ്റാദായം 954 കോടി രൂപ രേഖപ്പെടുത്തി. ഏറ്റവും ഉയര്‍ന്ന അറ്റ പലിശ വരുമാനവും നേടാന്‍ സാധിച്ചു. അറ്റ പലിശ മാര്‍ജിന്‍ 3.22 ശതമാനമായി വര്‍ധിച്ചു. പ്രവര്‍ത്തന ചെലവുകള്‍ വര്‍ധിച്ചത് പ്രവര്‍ത്തന ലാഭ വളര്‍ച്ച കുറയ്ക്കാനിടയാക്കി. ഇത് 9.3 ശതമാനമായി.

2. ചെലവ്-വരുമാന അനുപാതം 52.5 ശതമാനമായി വര്‍ധിച്ചു. മാര്‍ക്കറ്റിംഗ് ചെലവുകള്‍, ഫീല്‍ഡ് ചെലവുകള്‍ എന്നിവയാണ് വര്‍ധിച്ചത്. ചില ബിസിനസ് വിഭാഗങ്ങളില്‍ ചെലവ്-വരുമാന അനുപാതം 60-70 ശതമാനമായിട്ടുണ്ട്. ചെലവ്,വരുമാന അനുപാതം ബാങ്കുകളുടെ പ്രവര്‍ത്തന ക്ഷമതയുടെ പ്രതിഫലനമാണ്. ഇത് 50 ശതമാനത്തില്‍ താഴെ നില്‍ക്കുന്നതാണ് അനുയോജ്യം.

3. നൂതന സേവനങ്ങള്‍ ആവിഷ്‌കരിച്ച് ബിസിനസ് വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഫെഡറല്‍ ബാങ്ക്. ഇതിന്റെ ഭാഗമായി വാട്‌സാപ്പ് വായ്പ പ്ലാറ്റ്‌ഫോം, ഡിജിറ്റല്‍ വ്യക്തിഗത വായ്പ സേവനങ്ങള്‍, പങ്കാളിത്ത മൈക്രോഫിനാന്‍സ് ബിസിനസ്, ഡെബിറ്റ് കാര്‍ഡ് വഴി മ്യൂച്വല്‍ ഫണ്ട് സേവനങ്ങള്‍ തുടങ്ങിയവ പുതുതായി ആരംഭിച്ചു.

4. സെപ്റ്റംബര്‍ പാദത്തില്‍ ഫീസ് വരുമാനം 660 കോടി രൂപയായി വര്‍ധിച്ചു (മുന്‍ വര്‍ഷം 540 കോടി രൂപ). മറ്റ് വരുമാനം 730 കോടി രൂപ (മുന്‍ വര്‍ഷം 610 കോടി രൂപ).

5. 2023-24ല്‍ ആസ്തിയില്‍ നിന്നുള്ള ആദായം 1.4 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഓഹരിയില്‍ നിന്നുള്ള ആദായം 15.72 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 0.64%, മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ 2.26%. വായ്പകള്‍ നിഷ്‌ക്രിയ ആസ്തികളാകുന്നത് (slippage ratio )1.12 ശതമാനത്തില്‍ നിന്ന് 0.78 ശതമാനമായി കുറഞ്ഞു.

6. ഫിന്‍ ടെക് കമ്പനികളുമായിട്ടുള്ള പങ്കാളിത്തം ഡെപ്പോസിറ്റ് വളര്‍ച്ചയ്ക്ക് സഹായകരമായി. രണ്ടാം പാദത്തില്‍ പുതിയ മൂലധനം സമാഹരിക്കുന്നതില്‍ ബാങ്ക് വിജയിച്ചു. 100 പുതിയ ബ്രാഞ്ചുകള്‍ തുറക്കാന്‍ ഉദ്ദേശിക്കുന്നു. ക്രെഡിറ്റ് ചെലവുകള്‍ 0.30% പ്രതീക്ഷിക്കുന്നു. കോര്‍പ്പറേറ്റ്, കാര്‍ഷിക വായ്പകള്‍ നിഷ്‌ക്രിയമായി മാറുന്നത് കുറഞ്ഞു. 2023-24ല്‍ വായ്പയില്‍ 18-20% വളര്‍ച്ച പ്രതീക്ഷിക്കുന്നു.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം-വാങ്ങുക (Buy)

ലക്ഷ്യ വില -176 രൂപ

നിലവില്‍- 148.35 രൂപ

ബാങ്കിന്റെ വിപണി മൂല്യം-35,949 കോടി രൂപ

Stock Recommendation by Nirmal Bang Research.


(stock market investments are subject to market risks)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it